ഇന്ത്യ-യു.എ.ഇ സാംസ്കാരികാഘോഷത്തിന് തുടക്കം
text_fieldsഅബൂദബി: ഒരു വർഷം നീളുന്ന ഇന്ത്യ-യു.എ.ഇ സാംസ്കാരികാഘോഷം സാംസ്കാരിക–വിജ്ഞാന വികസന വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസിയുടെയും ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ ഗ്രൂപ്പിെൻറയും (െഎ.ബി.പി.ജി) സംയുക്താഭിമുഖ്യത്തിൽ ചൊവ്വാഴ്ച അബൂദബി ഗ്ലോബൽ മാർക്കറ്റ് സ്ക്വയറിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നിരവധി പേർ പെങ്കടുത്തു.
യു.എ.ഇയിൽ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഇന്ത്യക്കാർ രാജ്യത്തിെൻറ വിവിധ മേഖലകളിലെ അതിവേഗത്തിലുള്ള വികസനത്തിന് ഏറെ സഹായിച്ചുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ പറഞ്ഞു. ഇന്ത്യൻ പ്രവാസികളുടെ നിരവധി സംഭാവനകളെ ഞങ്ങൾ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാപാരം, പ്രതിരോധം, രാഷ്ട്രീയം തുടങ്ങി നിരവധി മേഖലകളിൽ ഇന്ത്യയും യു.എ.ഇയും ധാരണകളിൽ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും സാംസ്കാരിക വിനിമയമില്ലെങ്കിൽ ഇൗ സംഭാഷണങ്ങൾ അപൂർണമാണെന്ന് തുടർന്ന് സംസാരിച്ച ഇന്ത്യൻ അംബാസഡർ നവ്ദീപ് സിങ് സൂരി അഭിപ്രായപ്പെട്ടു.
ഇന്ത്യ^യു.എ.ഇ സാംസ്കാരികാഘോഷത്തിെൻറ ഒരു വർഷത്തെ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. ആദ്യ പരിപാടിയായി 6,000 ഇന്ത്യൻ തൊഴിലാളികളെ ഏപ്രിൽ അവസാനം ആദരിക്കുമെന്ന് െഎ.ബി.പി.ജി പ്രതിനിധികൾ അറിയിച്ചു. െഎ.ബി.പി.ജി ചെയർമാൻ ബി.ആർ. ഷെട്ടി സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ എം.എ. യൂസഫലിയും ബിസിനസ് രംഗത്തെ മറ്റു പ്രമുഖരും പെങ്കടുത്തു. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഇന്ത്യ^യു.എ.ഇ ബന്ധം വിശദീകരിക്കുന്ന വിഡിയോ പ്രദർശനവും നടന്നു. ഗാഫ് ഇലകളുടെയും അശോക ചക്രത്തിെൻറയും പശ്ചാത്തലത്തിൽ യു.എ.ഇ, ഇന്ത്യൻ പതാകകൾ ചിത്രീകരിച്ചതാണ് ഇന്ത്യ^യു.എ.ഇ സാംസ്കാരികാഘോഷത്തിെൻറ ലോഗോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
