Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപൊതുജനാരോഗ്യം:...

പൊതുജനാരോഗ്യം: ഇന്ത്യ-യു.എ.ഇ അധികൃതർ ചർച്ച നടത്തി

text_fields
bookmark_border
പൊതുജനാരോഗ്യം: ഇന്ത്യ-യു.എ.ഇ അധികൃതർ ചർച്ച നടത്തി
cancel

ദുബൈ: പൊതുജന-മാനസികാരോഗ്യ രംഗത്തെ സഹകരണവും പരിരക്ഷാ സാധ്യതകളും പങ്കുവെക്കുന്നതിന്​ ദുബൈ ആരോഗ്യ അതോറിറ്റി (ഡി.എച്ച്​.എ) മേധാവികളും ഇന്ത്യൻ അധികൃതരും ചർച്ച നടത്തി. കഴിഞ്ഞ വർഷം ഡി.എച്ച്​.എ ഉന്നതതല സമിതി ഇന്ത്യയിലെ ആരോഗ്യകേന്ദ്രങ്ങളിൽ നടത്തിയ സന്ദർശനങ്ങളുടെ തുടർച്ചയായാണ്​ പൊതുജനാരോഗ്യ മേഖലയിലെ വിവിധ വിഷയങ്ങൾ വെബിനാറിലൂടെ ചർച്ച ചെയ്​തത്​. ഡി.എച്ച്​.എ ഡയറക്​ടർ ജനറൽ ഹുമൈദ്​ അൽ ഖത്താമി, ദുബൈ ഇന്ത്യൻ​ കോൺസുൽ ജനറൽ ഡോ. അമൻ പുരി എന്നിവർക്കൊപ്പം കേരള ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർ, കേരള മുഖ്യമന്ത്രിയുടെ ആരോഗ്യ ഉപദേഷ്​ടാവ്​ ഡോ. രാജീവ്​ സദാനന്ദൻ എന്നിവരും വിവിധ വിഷയങ്ങൾ ചർച്ച ചെയ്​തു.

ചരിത്രപരമായ ബന്ധമുളള ഇന്ത്യയും യു.എ.ഇയും തമ്മിൽ ആരോഗ്യമേഖലയിലെ സഹകരണം അതീവ പ്രാധാന്യമുള്ളതാണെന്ന്​ ഡി.എച്ച്​.എ ഡയറക്​ടർ ജനറൽ ഹുമൈദ്​ അൽ ഖത്താമി ആമുഖ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി.

മാനസിക ആരോഗ്യം, അവയവദാനവും മാറ്റവും, ആരോഗ്യ ഗവേഷണം, കാൻസർ പരിചരണം, ഹൃദയാരോഗ്യം, നവീന ആശയങ്ങൾ, മാനസികാരോഗ്യസേവനം, വയോജന പരിപാലനം തുടങ്ങിയ മേഖലകളിലെ പഠനങ്ങളിലും സേവനങ്ങളിലുമാണ്​ ​​ഡി.എച്ച്​.എ സംഘം ഇന്ത്യ സന്ദർശന വേളയിൽ പ്രത്യേക ഉൗന്നൽ നൽകിയത്​. ആരോഗ്യമേഖലയിലെ ലോകത്തെ ഉൽകൃഷ്​ഠ മാതൃകകൾ പിൻപറ്റുന്നതി​െൻറ ഭാഗമായാണത്​ ഇന്ത്യയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളിലെത്തിയതെന്നും ജനങ്ങൾക്ക്​ എല്ലാ അർഥത്തിലും ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുക എന്നത്​ ഇവിടുത്തെ ഭരണകൂടം മുന്നോട്ടുവെക്കുന്ന സു​പ്രധാന ദർശനങ്ങളിലൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബൈ ഹെൽത്​ കെയർകോർപ്പറേഷൻ സി.ഇ.ഒ ഡോ.യൂനുസ്​ കസീം, ക്ലിനിക്കൽ സപ്പോർട്ട്​- നഴ്​സിങ്​ സേവന വിഭാഗം സി.ഇ.ഒ ഫരീദ അൽ ഖാജ എന്നിവരും സംസാരിച്ചു.

ഏറെ ​പ്രതിസന്ധികൾ നിറഞ്ഞ കോവിഡ്​ കാലത്ത്​ ഇന്ത്യൻ സമൂഹം ഉൾപ്പെടെയുള്ള വലിയ ഒരു വിഭാഗം പ്രവാസികൾക്ക്​ യു.എ.ഇയിലെ സർക്കാർ ഒരുക്കിയ അതിവിപുലമായ സേവനങ്ങൾക്ക്​ നന്ദി പറഞ്ഞ കോൺസുൽ ജനറൽ ഡോ.അമൻ പുരി കോവിഡ്​ മറികടക്കാൻ യു.എ.ഇ അധികൃതർ നടത്തിയ പ്രയത്​നങ്ങൾ ലോകത്തിനു തന്നെ മാതൃകയാണെന്ന്​ കൂട്ടിച്ചേർത്തു. ഇന്ത്യയും യു.എ.ഇയും തമ്മിലെ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ കരുത്തോടെ ആരോഗ്യമേഖലയിലും മുന്നോട്ടു നീങ്ങുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യു.എ.ഇയിൽ വൻതോതിലുള്ള മലയാളി സമൂഹത്തിന്​ നൽകിയ പിന്തുണയിൽ നന്ദി അറിയിച്ച മന്ത്രി കെ.കെ. ശൈഖജ ടീചചർ കോവിഡ്​ 19 പ്രതിരോധത്തിന്​ യു.എ.ഇ നടത്തിയ മികവുറ്റ ​ശ്രമങ്ങളെ അഭിനന്ദിച്ചു. ശാസ്​​ത്രീയമായ സമീപനത്തിലൂടെ നടത്തുന്ന കോവിഡ്​ ​പ്രതിരോധ ​േപാരാട്ടം വഴി രോഗവ്യാപനത്തി​െൻറ തോത്​ പരമാവധി കുറച്ചു നിർത്തുവാൻ കേരളം ശ്രമിച്ചുവരികയാണെന്ന്​ അവർ വ്യക്​തമാക്കി.പൊതുജനാരോഗ്യ സംവിധാനമാണ്​ കോവിഡ്​ ​പ്രതിരോധ മുന്നേറ്റങ്ങൾക്കും കരുത്തേകിയതെന്നത്​ ഉറച്ചു പറഞ്ഞ മന്ത്രി അതു കൂടുതൽ ശക്​തിപ്പെടുത്തുക അത്യാവശ്യമാണെന്നും അഭിപ്രായ​െപ്പട്ടു.

പൊതു-സ്വകാര്യ മേഖലകളുടെ വർധിതമായ സഹകരണത്തി​െൻറ പ്രാധാന്യം വ്യക്​തമാക്കിത്തന്ന കാലമായിരുന്നു കോവിഡ്​ പ്രതിസന്ധിയെന്ന്​ ചൂണ്ടിക്കാട്ടിയ വി.പി.എസ്​ ഹെൽത്​കെയർ സി.ഇ.ഒ ഡോ.ഷാജിർ ഗഫാർ ജനങ്ങളുടെ ആരോഗ്യത്തിന്​ മുഖ്യപരിഗണന നൽകുന്ന യു.എ.ഇയിലും ഇന്ത്യയിലും ഇൗ സഹകരണം ഫല​ം നൽകുന്നുവെന്നും ചൂണ്ടിക്കാട്ടി.

ഡി.എച്ച്​.എ സ്​മാർട്ട്​ ഹെൽത്​ ഒാഫീസ്​ ഡയറക്​ടർ ഡോ.മുഹമ്മദ്​ അൽ റിദാ, ഡോ. ഹസ്സൻ ശുറി, സന്ദേശ്​ കദബം, ഡോ.ബി.ആർ.മധുകർ, ഡോ. ഖൗലാ അഹ്​മദ്​ തുടങ്ങിയവരും സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:public health
Next Story