ഇന്ത്യ പ്രോപ്പർട്ടി ഷോക്ക് തുടക്കം
text_fieldsപ്രോപ്പർട്ടി ഷോ ഉദ്ഘാടനത്തിനെത്തിയ കോൺസുൽ ജനറൽ ഡോ. അമൻപുരിയെ സ്വീകരിക്കുന്നു
ദുബൈ: നൂറിലധികം ബിൽഡർമാർ പങ്കെടുക്കുന്ന ഗൾഫ് ന്യൂസ് ഇന്ത്യ പ്രോപ്പർട്ടി ഷോ ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ തുടങ്ങി. ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി, നികായ് ഗ്രൂപ് ചെയർമാൻ പരസ് ഷദാപുരി, ദുബൈ ലാൻഡ് ഡിപ്പാർട്മെന്‍റ് പ്രതിനിധി സുൽത്താൻ അൽ ബുട്ടി എന്നിവർ പങ്കെടുത്തു. ഞായറാഴ്ച സമാപിക്കും.
ഹാൾ നമ്പർ അഞ്ചിൽ രാവിലെ പത്ത് മുതൽ രാത്രി ഏഴു വരെയാണ് പരിപാടി. നാഷനൽ റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്‍റ് കൗൺസിലിന്‍റെ സഹകരണത്തോടെ മാക്സ്പോ എക്സിബിഷൻസാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പങ്കെടുക്കുന്നവർക്ക് സമ്മാനങ്ങളും നൽകുന്നുണ്ട്. രജിസ്റ്റർ ചെയ്യുന്നവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്വർണ നാണയമാണ് സമ്മാനം. ഇതിന് പുറമെ ഇന്ത്യയിലേക്ക് യാത്ര ചെയ്യാനും താമസിക്കാനുമുള്ള ടിക്കറ്റും സമ്മാനമായി നൽകുന്നുണ്ട്. രജിസ്ട്രേഷൻ സൗജന്യം. maxpo.ae/events.php എന്ന ലിങ്ക് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

