ഇന്ത്യാപാലസ് െറസ്റ്റോറൻറ് അൽെഎൻ ശാഖ തുറന്നു
text_fieldsഅൽെഎൻ: ഇന്ത്യാ പാലസ് റസ്റ്റോറൻറിെൻറ അൽെഎൻ ശാഖ യു.എ.ഇ സഹിഷ്ണുത കാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. അൽ ഐൻ ടൗൺ സെൻററിൽ ശൈഖാ സലാമാ മസ്ജിദിനു സമീപമായാണ് ഇന്ത്യാ പാലസിെൻറ യു.എ.ഇയിലെ 13–ാമത് ശാഖ തുറന്നത്.
ഉപഭോക്താക്കൾക്ക് ഏറ്റവുംമികച്ച സേവനം നൽകുന്ന മറ്റൊരു ശാഖ കൂടി തുറക്കാനായതിൽ അഭിമാനമുണ്ടെന്ന് എസ്.എഫ്.സി ഗ്രൂപ്പ് എം.ഡി കെ. മുരളീധരൻ പറഞ്ഞു.
അൽെഎൻ ശാഖയിലെ മെനു സരോദ് മാന്ത്രികൻ പദ്മവിഭൂഷൺ ഉസ്താദ് അംജദ്അലി ഖാൻ കഴിഞ്ഞ മാസം പ്രകാശനം ചെയ്തിരുന്നു.
ഗതകാല മുഗൾ രുചികളുടെ വൈവിധ്യമാർന്ന രുചിക്കു പുറമെ പരമ്പരാഗത ഇന്ത്യൻ വാദ്യസംഗീതവും കരകൗശല വസ്തുക്കളും ഇന്ത്യാ പാലസ് റസ്റ്ററൻറിൽ അണിയിച്ചൊരുക്കിയിട്ടുണ്ട്. 1997 –ൽ അബൂദബി സലാം സ്ട്രീറ്റിൽ ആരംഭം കുറിച്ച ഇന്ത്യാ പാലസ് റസ്റ്റോറൻറിന് 2017 ൽ തുടർച്ചയായ മൂന്നാം തവണ ദുബൈ സർവ്വീസ് എക്സലൻസ് സ്കീം അവാർഡും 2018 ൽ ശൈഖ് ലീഫാ എക്സലൻസ് സ്കീം അവാർഡ് നൽകുന്ന ക്വാളിറ്റി അപ്പ്രീസിയേഷൻ സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
