Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആദ്യ ഇന്ത്യൻ മെഡിക്കൽ...

ആദ്യ ഇന്ത്യൻ മെഡിക്കൽ സംഘം യു.എ.ഇയിലേക്ക്​ തിരിച്ചു

text_fields
bookmark_border
ആദ്യ ഇന്ത്യൻ മെഡിക്കൽ സംഘം യു.എ.ഇയിലേക്ക്​ തിരിച്ചു
cancel

ദുബൈ: യു.എ.ഇയിലെ കോവിഡ്​ പരിചരണത്തിന്​ മലയാളികൾ അടക്കമുള്ള 88 അംഗ ഇന്ത്യൻ മെഡിക്കൽ സംഘം ദുബൈയിലേക്ക്​ തിരിച്ചു. ശനിയാഴ്​ച വൈകുന്നേരം ബംഗളൂരുവിൽ നിന്ന്​ പ്രത്യേക വിമാനത്തിൽ പുറപ്പെട്ട ആദ്യ സംഘം​ ഇന്ത്യൻ സമയം രാത്രി പത്തോടെ​ ദു​െബെയിൽ എത്തും​. നാട്ടിലെത്തി കുടുങ്ങിയ ആരോഗ്യപ്രവർത്തകരെ തിരിച്ചെത്തിക്കണ​െമന്ന യു.എ.ഇയുടെ അഭ്യർഥന മാനിച്ചാണ് നഴ്​സുമാർക്ക്​ ഇന്ത്യ അനുമതി നൽകിയത്​.

ആസ്​റ്റർ ഗ്രൂപ്പി​​െൻറ വിവിധ ​ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ജോലി ചെയ്​തിരുന്ന നഴ്​സുമാരാണ് ആദ്യ സംഘത്തിൽ ഉൾപെട്ടിരിക്കുന്നത്​. 25ഒാളം പേർ യു.എ.ഇയിൽ ജോലി ചെയ്​തിരുന്നവരും നാട്ടിൽ അവധിക്കെത്തി കുടുങ്ങിയവരുമാണ്​​. ഇവർക്ക്​ പുറമെ ഇന്ത്യയിലെ വിവിധ ആസ്​റ്റർ ആശുപത്രികളിൽ ജോലി ചെയ്​തിരുന്ന 60 വിദഗ്​ദ നഴ്​സുമാരും സംഘത്തിലുണ്ട്​.

കേരളം, കൊലാപൂർ, കർണാടക എന്നിവിടങ്ങളിൽ ജോലി ചെയ്​തിരുന്ന ആരോഗ്യ പ്രവർത്തകരാണിവർ. കോവിഡ്​ ബാധിതരെ ചികിത്സിക്കുന്നതിന്​ യു.എ.ഇ സർക്കാർ തയാറാക്കിയ ഫീൽഡ്​ ആശുപത്രികളിലായിരിക്കും സേവനം അനുഷ്​ഠിക്കുക. ‘സല്യൂട്ട്​ ടു ഇന്ത്യ’ എന്ന പേരിൽ മെഡിക്കൽ സംഘത്തി​​െൻറ ചിത്രം യു.എ.ഇയിലെ ഇന്ത്യൻ കോൺസുലേറ്റ്​ ട്വീറ്റ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf newsmalayalam news
News Summary - india medical help to uae gulf news malayalam news
Next Story