ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ: അധ്യാപക ദിനാഘോഷം
text_fieldsഷാർജ ഇന്ത്യ ഇൻറർനാഷനൽ സ്കൂളിൽ നടന്ന അധ്യാപക ദിനാഘോഷം
ഷാർജ: ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ ഷാർജ വിപുലമായ പരിപാടികളോടെ അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതികൂലസാഹചര്യം കാരണം ഹൈബ്രിഡ് രീതിയിൽ സംഘടിപ്പിച്ച അധ്യാപക ദിനാഘോഷത്തിൽ മുഴുവൻ അധ്യാപകരും വിദ്യാർഥികളും പങ്കാളികളായി.
പ്രതികൂലാവസ്ഥകൾ തരണം ചെയ്ത് പഠന-പാഠ്യേതര പ്രവർത്തനങ്ങളുടെ നൈരന്തര്യം നിലനിർത്തിയ അധ്യാപകസമൂഹത്തിെൻറ സേവനം സ്തുത്യർഹമാണെന്ന് ആശംസ നേർന്ന പെയ്സ് ഗ്രൂപ്ചെയർമാൻ ഡോ. പി.എ. ഇബ്രാഹിം അഭിപ്രായപ്പെട്ടു. സീനിയർ ഡയറക്ടർ അസീഫ് മുഹമ്മദ് , ഡയറക്ടർ സൽമാൻ ഇബ്രാഹിം തുടങ്ങിയവരും അധ്യാപകർക്ക് ആശംസ നേർന്നു. അധ്യാപകർക്ക് സമ്മാനങ്ങൾ സ്കൂൾ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി വിതരണം ചെയ്തു.

