Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യ ഇന്‍റർനാഷനൽ സ്കൂൾ സമാധാന ദിനാചരണം
text_fieldsbookmark_border
ഇന്ത്യ ഇന്‍റർനാഷനൽ സ്കൂൾ സംഘടിപ്പിച്ച അന്തർദേശീയ സമാധാന ദിനാചരണ പരിപാടി
ഷാർജ: ഇന്ത്യ ഇന്‍റർനാഷനൽ സ്കൂൾ അന്തർദേശീയ സമാധാന ദിനാചരണം സംഘടിപ്പിച്ചു. ശുഭ്ര വസ്ത്രധാരികളായി സ്കൂൾ ഗ്രൗണ്ടിൽ അണിനിരന്ന അധ്യാപകരും വിദ്യാർഥികളും സമാധാനം നിറഞ്ഞ ലോകം സൃഷ്ടിക്കാൻ യത്നിക്കുമെന്ന് പ്രതിജ്ഞയെടുത്തു. സ്കൂൾ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി ബലൂൺ പറത്തി ദിനാചരണം ഉദ്ഘാടനം ചെയ്തു.
പെയ്സ് ഗ്രൂപ് സീനിയൻ ഡയറക്ടർ അസീഫ് മുഹമ്മദ്, മാനേജിങ് ഡയറക്ടർ സൽമാൻ ഇബ്രാഹിം തുടങ്ങിയവർ ആശംസകൾ നേർന്നു. അസി. ഡയറക്ടർ സഫാ അസദ്, വൈസ് പ്രിൻസിപ്പൽ ഷിഫാന മുഈസ്, ഹെഡ് മിസ്ട്രസ് നാസ്നിൻ ഖാൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

