Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ത്യ ഇൻറർനാഷനൽ സ്കൂൾ...

ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ പരിസ്ഥിതി ദിനാചരണം

text_fields
bookmark_border
ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ പരിസ്ഥിതി ദിനാചരണം
cancel
camera_alt

ഷാർജ ഇന്ത്യ ഇൻറർനാഷനൽ സ്കൂളി​െൻറ നേതൃത്വത്തിൽ നടന്ന പരിസ്​ഥിതി ദിനാചരണം 

ഷാർജ: ഇന്ത്യ ഇൻറർനാഷനൽ സ്കൂളി​െൻറ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ പരിസ്ഥിതി ദിനാചരണം നടത്തി. കെ.ജി തലം മുതൽ ഹയർ സെക്കൻഡറി വരെ മുഴുവൻ വിദ്യാർഥികളെയും അണിനിരത്തി നടത്തിയ പരിസ്ഥിതി ബോധവത്​കരണ പരിപാടികളിൽ ഭാവിതലമുറ ആവേശപൂർവം പങ്കാളികളായി. പരിസ്ഥിതി സംരക്ഷണത്തി​െൻറ പ്രാധാന്യം പ്രമേയമാക്കി സംഘടിപ്പിച്ച ചിത്രരചന, മുദ്രാവാക്യ നിർമാണം, പെയിൻറിങ്​, പരിസര ശുചീകരണം, വൃക്ഷത്തൈ നടൽ, പരിസ്ഥിതി ബോധവത്കരണം തുടങ്ങിയ പരിപാടികൾ ശ്രദ്ധേയമായി.

പ്രകൃതിയെ അറിയാനും സംരക്ഷിക്കാനും അവബോധം വിദ്യാർഥികൾക്ക് പകർന്ന് നൽകാനുള്ള പരിപാടികളാണ് സംഘടിപ്പിച്ചത്. മണ്ണും വിണ്ണും പുഴയും കരയും മലിനീകരിക്കപ്പെടാതെ സൂക്ഷിക്കേണ്ടതി​െൻറ അനിവാര്യതയും പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നതി​െൻറ പ്രത്യാഘാതങ്ങളും പെയ്സ് ഗ്രൂപ് ചെയർമാൻ ഡോ. പി.എ. ഇബാഹിം ഹാജി വിദ്യാർഥികളെ ബോധവത്​കരിച്ചു. പരിസ്ഥിതി ദിനാചരണ പരിപാടികൾക്ക് സ്കൂൾ പ്രിൻസിപ്പൽ ഡോ. മഞ്​ജു റെജി, വൈസ് പ്രിൻസിപ്പൽ ത്വാഹിർ അലി, പ്രധാനാധ്യാപകരായ ഷിഫാന മുഈസ്, നാസ്നീൻ ഖാൻ, സൂപ്പർവൈസർമാർ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Environment DayIndia International School
News Summary - India International School Environment Day
Next Story