ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsഷാർജ ഇന്ത്യ ഇന്റർനാഷനൽ സ്കൂളിൽ നടന്ന ഇൻവസ്റ്റിച്ചർ സെറിമണി
ഷാർജ: ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഷാർജ 2022-23 അധ്യയന വർഷത്തേക്കുള്ള സ്കൂൾ ഭാരവാഹികളെ തെരഞ്ഞെടുത്തു. സ്കൂൾ ലീഡർമാരായി മുഹമ്മദ് സഹീൽ, മധുമിത്ര മാരിമുത്തു എന്നിവരെയും ഡെപ്യൂട്ടി ലീഡേഴ്സായി മുഹമ്മദ് അസിഫ്, മൃദുല റെജി എന്നിവരെയും തെരഞ്ഞെടുത്തു.
പഠന കാലഘട്ടത്തിൽത്തന്നെ നേതൃശേഷി പ്രകടമാക്കുന്ന വിദ്യാർഥിസമൂഹം ഭാവിയുടെ വാഗ്ദാനങ്ങളാണെന്നും സമൂഹത്തിന്റെ തേട്ടത്തിനനുസരിച്ച് ഉയർന്നുനിൽക്കാൻ ഭാവിതലമുറക്ക് കഴിയട്ടെയെന്നും ഇൻവസ്റ്റിച്ചർ സെറിമണി ചടങ്ങ് ഉദ്ഘാടനം ചെയ്ത പെയ്സ് ഗ്രൂപ് ഡയറക്ടർ സൽമാൻ ഇബ്രാഹിം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി വിദ്യാർഥി പ്രതിനിധികൾക്കും വ്യത്യസ്ത ക്ലബ് ലീഡേഴ്സിനും പ്രതിജ്ഞ വാചകങ്ങൾ ചൊല്ലിക്കൊടുത്തു. പെയ്സ് ഗ്രൂപ് സീനിയർ ഡയറക്ടർ അസീഫ് മുഹമ്മദ്, മസൂദ് ഖാൻ തുടങ്ങിയവർ ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

