ഷാർജ സുസ്ഥിരതാ അവാർഡിൽ ഇന്ത്യ ഇന്‍റർനാഷനൽ സ്കൂളിന് പുരസ്കാരം
text_fieldsപതിനൊന്നാമത് ഷാർജ സുസ്ഥിരതാ അവാർഡിൽ മികച്ച സ്കൂൾ വിഭാഗത്തിനുള്ള അവാർഡ് നേടിയ ഇന്ത്യ ഇന്‍റർനാഷനൽ സ്കൂൾ ഷാർജ വിദ്യാർഥികളും അധ്യാപകരും
ഷാർജ: എൻവയോൺമെന്റ് ആൻഡ് പ്രൊട്ടക്റ്റഡ് ഏരിയ അതോറിറ്റി (ഇ.പി.എ.എ) ഷാർജ സംഘടിപ്പിച്ച പതിനൊന്നാമത് ഷാർജ സുസ്ഥിരതാ അവാർഡിൽ ഇന്ത്യ ഇന്‍റർനാഷണൽ സ്കൂൾ ഷാർജ മികച്ച സ്കൂൾ വിഭാഗത്തിനുള്ള അവാർഡ് നേടി. ദേശീയതല മത്സരത്തിൽ യു.എ.ഇയിലെ ഏഴ് എമിറേറ്റുകളിൽ നിന്നുള്ള 196 പൊതു- സ്വകാര്യ-വിദേശ സ്‌കൂളുകളിൽ നിന്നും കേന്ദ്രങ്ങളിൽ നിന്നുമുള്ള 311 അപേക്ഷകരുണ്ടായിരുന്നു. 13 വിഭാഗങ്ങളിൽ നിന്നും 7ഡൊമെയ്‌നുകളായാണ് മത്സരം സംഘടിപ്പിച്ചത്.
ഇന്ത്യ ഇന്‍റർനാഷണൽ സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാർഥികളുടെയും അധ്യാപകരായ നസീഫ് ജമാൽ, സ്വപ്‌ന ആദർശ്, ഫവാസ് അബ്ദുൾ സത്താർ, സ്റ്റുഡന്‍റ് വെൽഫെയർ ഓഫീസർ അയ്ഷത്ത് തൻസീഹ എന്നിവരുടെലും നേതൃത്വത്തിൽ കൃത്രിമബുദ്ധി ഉപയോഗിച്ച് പരിസ്ഥിതി സംരക്ഷണ പദ്ധതിയായ ‘ഇസെഡ് ബിൻ’ 4 മാസത്തെ കാലയളവിലാണ് വികസിപ്പിച്ചെടുത്തത്.
അൽ ഖാസിമിയ യൂനിവേഴ്സിറ്റി തിയേറ്ററിൽ ഇ.എ.പി.പി ചെയർപേഴ്സൺ ഹന സെയ്ഫ് അൽ സുവൈദി വിദ്യാർഥികളെ ആദരിച്ചു. സീനിയർ ഡയറക്ടർ ആസിഫ് മുഹമ്മദ്, മാനേജിങ് ഡയറക്ടർ സൽമാൻ ഇബ്രാഹിം, അസി. ഡയറക്ടർ സഫ ആസാദ്, പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി, വൈസ് പ്രിൻസിപ്പൽ ഷിഫാന മുയിസ്, സീനിയർ ലീഡർഷിപ്പ് ടീം എന്നിവർ പ്രോജക്ട് അംഗങ്ങളെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

