ഇന്ത്യയും യുഎഇയും സംയുക്ത നാവികാഭ്യാസത്തിന്
text_fieldsഅബൂദബി: ഇന്ത്യയും യുഎഇയും ആദ്യമായി സംയുക്ത നാവികാഭ്യാസത്തിന് ഒരുങ്ങുന്നു. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം ഉൗട്ടിയുറപ്പിക്കുന്നതിെൻറ ഭാഗമായി നടത്തുന്ന നാവികാഭ്യാസം അടുത്ത വർഷം മാർച്ചിലായിരിക്കും സംഘടിപ്പിക്കുക. ഇന്ത്യൻ നാവികസേനയുടെ വെസ്റ്റേൺ കമാൻഡ് ഫ്ലാഗ് ഒാഫീസർ കമാൻഡിങ് ൈവസ് അഡ്മിറൽ ഗിരീഷ് ലൂത്ര അബൂദബിയിലാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ കടലിലെ വിവിധ പ്രവർത്തനങ്ങളിൽ ഇരു രാജ്യങ്ങളുടെയും നാവിക സേനകൾ ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്.
തുറമുഖ സന്ദർശനം പരിശീലനം വിവരങ്ങളുടെ കൈമാറ്റം എന്നീ രംഗങ്ങളിലും സഹകരണമുണ്ട്. നിലവിൽ രണ്ട് ഇന്ത്യൻ പോർക്കപ്പലുകൾ അബൂദബി തുറമുഖത്ത് എത്തിയിട്ടുണ്ട്. െഎ.എൻ.എസ്. ടെഗ്, െഎ.എൻ.എസ്.ത്രികണ്ഠ് എന്നിവയാണ് എത്തിയത്. റഡാറുകളെ പോലും കബളിപ്പിച്ച് ആരുടെയും കണ്ണിൽപെടാെത മുന്നേറാൻ ശേഷിയുള്ള െഎ.എൻ.എസ്. ടെഗ് വിവിധതരം യുദ്ധമുഖങ്ങളിൽ ഉപയോഗിക്കാൻ സജ്ജമാക്കിയതാണ്. ഇന്ത്യയുടെ പടിഞ്ഞാറൻ നാവികപ്പടയുെട ഭാഗമായ ഇൗ കപ്പലിനെ നയിക്കുന്നത് കമാൻഡിങ് ഒാഫീസർ നിർഭയ് ബാപ്ന ആണ്.
2012ൽ സേനയുടെ ഭാഗമായ ഇൗ കപ്പൽ പലവട്ടം കടൽകൊള്ളക്കാരെ നേരിടാൻ നിയോഗിക്കപ്പെട്ടിട്ടുണ്ട്. ഒളിയുദ്ധത്തിനായി തയാർ ചെയ്യപ്പെട്ടിരിക്കുന്ന െഎ.എൻ.എസ്.ത്രികണ്ഠിെൻറ കമാൻഡിങ് ഒാഫീസർ ഉപൽ കുണ്ഠ് ആണ്. വിവിധതരം ആയുധങ്ങൾ വഹിക്കുന്ന ഇൗ കപ്പൽ കര, നാവിക, വ്യോമ ഭീഷണികൾ നേരിടാൻ കഴിവുള്ളതാണ്. ഗൾഫിലെ സുഹൃദ് രാജ്യങ്ങളോടുള്ള െഎക്യദാർഢ്യം ഉൗട്ടിയുറപ്പിക്കുന്നതും സന്ദർശന ലക്ഷ്യമാണ്. കപ്പലുകൾ ചൊവ്വാഴ്ച തീരം വിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
