Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗൾഫ്​ രാജ്യങ്ങളുമായി...

ഗൾഫ്​ രാജ്യങ്ങളുമായി സഹകരണം ഊട്ടിയുറപ്പിച്ച്​ ഇന്ത്യ–ജി.സി.സി മന്ത്രിതല യോഗം

text_fields
bookmark_border
ഗൾഫ്​ രാജ്യങ്ങളുമായി സഹകരണം ഊട്ടിയുറപ്പിച്ച്​ ഇന്ത്യ–ജി.സി.സി മന്ത്രിതല യോഗം
cancel
camera_alt

ജി.സി.സി രാജ്യങ്ങളുടെ പ്രതിനിധികളും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും നടത്തിയ കൂടിക്കാഴ്​ച

അബൂദബി: ഇന്ത്യയും ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കാനുറപ്പിച്ച്​ ഇന്ത്യ- ജി.സിസി മന്ത്രിമാരുടെ വിർച്വൽ യോഗം.യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ബിൻ മുഹമ്മദ് ഗാർഗാഷ്, ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയ്ശങ്കർ, ബഹ്​റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്​ദുൽ ലത്തീഫ്, ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നയാഫ്​ ഫലാ മുബാറഖ്​ അൽ ഹജ്​റഫ്​, കുവൈത്ത്​, സൗദി, ഖത്തർ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ​ തുടങ്ങിയവർ പ​ങ്കെടുത്തു.

വിവിധ മേഖലകളിലെ സംയുക്ത സഹകരണത്തെക്കുറിച്ചും കോവിഡ് പകർച്ചവ്യാധിമൂലം സാമ്പത്തിക രംഗത്തുൾപ്പെടെ അനുഭവപ്പെടുന്ന വെല്ലുവിളികളെ നേരിടുന്നതിനും കോവിഡ് പകർച്ചവ്യാധിയെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള ഏകോപനം സംബന്ധിച്ചും അൻവർ ബിൻ മുഹമ്മദ് ഗാർഗാഷ് സംസാരിച്ചു.

അന്താരാഷ്​ട്ര സമൂഹത്തിനിടയിൽ ഇന്ത്യയുടെ പങ്ക്, ഇന്ത്യയുടെ ചരിത്രപരമായ പ്രാധാന്യം, ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള വാണിജ്യപരവും സാമൂഹികവുമായ ബന്ധങ്ങൾ, ഗൾഫ് ഇന്ത്യൻ ബന്ധങ്ങളുടെ ആഴം, വിവിധ രീതികളിൽ ഈ ബന്ധം ശക്തിപ്പെടുത്തുന്നതി​െൻറ പ്രാധാന്യം എന്നിവ സംബന്ധിച്ചും ഗർഗാഷ് ഓർമിപ്പിച്ചു. നിക്ഷേപം, ടൂറിസം, സാംസ്‌കാരികം, വിദ്യാഭ്യാസം, ശാസ്ത്രീയ ഗവേഷണം, വ്യവസായികം, പരിസ്ഥിതി, ആരോഗ്യം, ബഹിരാകാശ മേഖല എന്നിവയിലും ഇന്ത്യയുടെ സഹകരണത്തി​െൻറ ആവശ്യകതയും ചൂണ്ടിക്കാട്ടി. അന്താരാഷ്​ട്ര തലത്തിൽ പ്രത്യേകിച്ച് സംഘർഷ മേഖലകളിൽ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാന പങ്കാളിയായാണ് ജി.സി.സി രാജ്യങ്ങൾ ഇന്ത്യയെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുമായുള്ള ബന്ധം വികസിപ്പിക്കുന്നതിന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്​. ജയ്ശങ്കർ നടത്തിയ ശ്രമങ്ങളെയും ഗർഗാഷ് പ്രശംസിച്ചു. ഇന്ത്യ- ജി.സി.സി ബന്ധം ഏറ്റവും മികച്ച നിലയിലാണെന്ന് കേന്ദ്ര മന്ത്രി ജയ്ശങ്കർ പറഞ്ഞു.കോവിഡ് -19 മഹാമാരിയുടെ സമയത്ത് ജി.സി.സി രാജ്യങ്ങൾ ഇന്ത്യൻ സമൂഹങ്ങളെ സംരക്ഷിക്കുന്നതിനും പിന്തുണക്കുന്നതിനും പ്രത്യേകം നന്ദി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf CountriesIndia-GCC Ministerial Meeting
Next Story