ഇന്ത്യ ഫെസ്റ്റിവൽ മൂന്നാം ദിനത്തിലേക്ക്; വൻ ജനത്തിരക്ക്
text_fieldsഅൽെഎൻ: അൽെഎൻ ഇന്ത്യൻ സോഷ്യൽ സെൻററിൽ (െഎ.എസ്.സി) നടന്നുവരുന്ന ഇന്ത്യ ഫെസ്റ്റിവൽ രണ്ടാം ദിനം പിന്നിട്ടു. സ്കൂൾ അവധിയും വാരാന്ത്യ അവധിയും ഒരുമിച്ച് വന്നതിനാൽ വൻ ജനത്തിരക്കാണ് മേളയിൽ അനുഭവപ്പെട്ടത്. വ്യാഴം, വെള്ളി, ദിവസങ്ങളിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ കലാരൂപങ്ങൾ അവതരിപ്പിക്കപ്പെട്ടു. െഎ.എസ്.സി കരോക്കെ ക്ലബിെൻറ ഗാനമേളയും കലാകാരന്മാരുടെ കലാപരിപാടികളും കഴിഞ്ഞ ദിവസങ്ങളിൽ നടന്നു.
36ഒാളം സ്റ്റാളുകൾ മേളയിലുണ്ട്. ഭക്ഷ്യസ്റ്റാളുകൾ ഏറെ സന്ദർശകരെ ആകർഷിക്കുന്നു. കേരളത്തിലെ വിവിധ ജില്ലകളുടെ രുചിക്കൂട്ടുമായി അൽെഎനിലെ വനിത കൂട്ടായ്മയുടെ കീഴിൽ പ്രവർത്തിക്കുന്ന താരാട്ട് തട്ടുകടയും ഇൻകാസ് കോർണറുമാണ് കേരളീയ ഭക്ഷണങ്ങളുടെ സ്റ്റാളുകൾ ഒരുക്കിയത്. മലയാളികളുടെ വൻതിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.താരാട്ട് തട്ടുകട ബീഫ് പുട്ട്, ചിക്കൻ പുട്ട്, കാരറ്റ് പുട്ട്, റെയിൻബോ പുട്ട് തുടങ്ങിയ വിവിധയിനം പുട്ടുകളുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമാണ്. അപ്പം, കപ്പ ബിരിയാണി, മത്തി മുളകിട്ടത്, ചിക്കൻ മസാല തുടങ്ങിയവയും ലഭ്യമാണ്. വിവിധ തരം പുട്ടുകൾക്കാണ് ആവശ്യക്കാർ കൂടുതലെന്ന് താരാട്ട് തട്ടുകട നടത്തിപ്പുകാർ പറയുന്നു.
ഇൻകാസ് കോർണർ ലെസികളുടെ രുചികൊണ്ട് മുന്നിട്ടുനിൽക്കുന്നു. തലിക്കുളം ലെസി, ശക്തൻ തമ്പുരാൻ ലെസി, തൃശൂർ ലെസി തുടങ്ങിയവക്കൊപ്പം കപ്പ ബിരിയാണി, അപ്പം, പനിയാരം അപ്പം തുടങ്ങിയവയും ലഭ്യമാണ്. ഭക്ഷണങ്ങൾ പാർസലായി കൊണ്ടുപോകുന്നവരും നിരവധിയാണെന്ന് നടത്തിപ്പുകാർ പറയുന്നു. തമിഴ്നാടിെൻറ വിവിധ ഭക്ഷണങ്ങളും മേളയിൽ ലഭ്യമാണ്. സ്ത്രീകൾക്കായുള്ള വള കച്ചവടം, മാലകച്ചവടം എന്നിവിടങ്ങളിലും വൻതിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. ഇന്ന് നടക്കുന്ന സമാപന പരിപാടിയിൽ റേഡിയോ അവതാരകയുടെ കലാ പരിപാടികളും െഎ.എസ്.സിയുടെ ഒന്നാം സമ്മാനമായ കാറിന് വേണ്ടിയുള്ള നറുക്കെടുപ്പും നടക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
