ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ ഇന്ത്യ ഫെസ്റ്റ് തുടങ്ങി
text_fieldsഅബൂദബി: ഇന്ത്യൻ ഇസ്ലാമിക് സെൻററിെൻറ ആഭിമുഖ്യത്തിൽ ത്രിദിന ഇന്ത്യ ഫെസ്റ്റ് ആര ംഭിച്ചു. മുത്തുക്കുടകളുടെയും ബാൻഡ് മേളത്തിെൻറയും അകമ്പടിയോടെ സെൻററിന് സമീ പത്തുനിന്ന് പ്രധാന വേദിയിലേക്ക് നടന്ന ഘോഷയാത്രയിൽ വിശിഷ്ടാതിഥികളും സെൻറർ ഭാര വാഹികളും കലാകാരന്മാരും അണിനിരന്നു. ത്രിദിന ഫെസ്റ്റ് ശനിയാഴ്ച രാത്രി പതിനൊന്നോടെ സമാപിക്കും.ജനറൽ സെക്രട്ടറി എം.പി.എം. റഷീദ് പതാക ഉയർത്തി. ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലെ കൗൺസിലർ എം. രാജമുരുകൻ ഇന്ത്യ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ബ്രിഗേഡിയർ അഹമ്മദ് സെയ്ഫ് ബിൻ സൈത്തൂൻ അൽ മുഹൈരി, യു.എ.ഇ റൈറ്റേസ് ഫോറം ചെയർമാൻ ഹാരിബ് ഖമീസ് അൽ ദാഹിരി, ഡോ. മാർഗറ്റ് മുള്ളർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
ഇന്ത്യയുടെ വൈവിധ്യ സംസ്കാരം വിളംബരം ചെയ്യുന്ന കലാരൂപങ്ങളും വൈവിധ്യമാർന്ന രുചിക്കൂട്ടുകളും ഫെസ്റ്റിവൽ നഗരിയിലെത്തിയവരെ ആകർഷിച്ചു. വിവിധ വാണിജ്യ സ്ഥാപനങ്ങൾ, പ്രസാധകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ സാന്നിധ്യവും പ്രദർശന നഗരിയിലെത്തിയവരെ ആകർഷിച്ചു.
നാട്ടിൽ നിന്നെത്തിയ കലാകാരന്മാരുടെ പ്രകടനങ്ങളും ഫെസ്റ്റിന് നിറപ്പകിട്ടായി. ഫെസ്റ്റിൽ പെങ്കടുക്കാനെത്തിയവർക്ക് ഇന്ത്യൻ ഇസ്ലാമിക് സെൻററിന് സമീപം വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുള്ള സൗകര്യം അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
