Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽ​െഎൻ ​െഎ.എസ്​.സി ...

അൽ​െഎൻ ​െഎ.എസ്​.സി  ഇന്ത്യ ഫെസ്​റ്റിവലിന്​ തുടക്കം

text_fields
bookmark_border
അൽ​െഎൻ ​െഎ.എസ്​.സി  ഇന്ത്യ ഫെസ്​റ്റിവലിന്​ തുടക്കം
cancel

അൽ​െഎൻ: ഹരിത നഗരിയെ ഉത്സവാന്തരീക്ഷത്തിലാക്കി മൂന്നുദിവസം നീളുന്ന ഇന്ത്യ ഫെസ്​റ്റിവലിന്​ അൽ​െഎൻ ​െഎ.എസ്​.സിയിൽ തുടക്കമായി. ​െഎ.എസ്​.സി അങ്ക​ണത്തിലേക്ക്​ വ്യാഴാഴ്​ച വൈകുന്നേരം ഒഴുകിയെത്തിയ ജനസാഗരത്തെ സാക്ഷിനിർത്തി ​െഎ.എസ്​.സിയുടെ പുതിയ കെട്ടിടം ഇന്ത്യൻ സ്​ഥാനപതി നവ്​ദീപ്​ സിങ്​ സൂരിയുടെ സാന്നിധ്യത്തിൽ ശൈഖ്​ ദിയാബ്​ ബിൻ തഹ്​നൂൻ ബിൻ മുഹമ്മദ്​ ആൽ നഹ്​യാൻ അൽ​െഎനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്​ സമർപ്പിച്ചു.കല-സാംസ്​കാരിക-സാമൂഹിക-ഭക്ഷണ വൈവിധ്യങ്ങളുടെ ഒത്തുചേരൽ കൂടിയായ ഇന്ത്യ ഫെസ്​റ്റിവെലി​​​െൻറ ഉദ്​ഘാടനം ഇന്ത്യൻ സ്​ഥാനപതി നവദീപ്​ സിങ്​ സൂരി നിർവഹിച്ചു. ​

െഎ.എസ്​.സി പ്രസിഡൻറ്​ ഡോ. ശശി സ്​റ്റീഫൻ അധ്യക്ഷത വഹിച്ചു. ​െഎ.എസ്​.സി സെക്രട്ടറി ജിതേഷ്​ പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. അഭിലാഷ്​, ​െഎ.എസ്​.സി ട്രഷററർ തസ്​വീർ, വനിത വിഭാഗം പ്രസിഡൻറ്​ ലളിത രാമചന്ദ്രൻ, സോണിലാൽ, അബ്​ദുൽ നാസർ റഹാദ്​, മുഹമ്മദ്​ അൽ നിയാബി, ജിമ്മി എന്നിവർ സംസാരിച്ചു.വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി നടക്കുന്ന ഇന്ത്യ ഫെസ്​റ്റിവലി​​​െൻറ ആദ്യ ദിനത്തിൽ വിവിധ സംസ്​ഥാനങ്ങളുടെ സാംസ്​കാരിക കലാ പരിപാടികൾ അരങ്ങേറി. വിവിധ സംസ്​ഥാനങ്ങളുടെ ഭക്ഷണം രുചിച്ചറിയാനുള്ള സൗകര്യങ്ങളും ഫെസ്​റ്റിവലി​​​െൻറ ഭാഗമായി ഒരുക്കിയിട്ടുണ്ട്​.   35ഒാളം സ്​റ്റാളുകൾ മേളയിലുണ്ട്​. വ്യാഴാഴ്​ച വൈകുന്നേരം വൻ ജനക്കൂട്ടമാണ്​ മേളയിലേക്ക്​ എത്തിയത്​. മേളയിലെ ‘ഗൾഫ്​ മാധ്യമം’ സ്​റ്റാളിൽ മാധ്യമം പ്രസിദ്ധീകരണങ്ങൾ യു.എ.ഇയിലേക്കും നാട്ടിലേക്കും വരിചേരാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsindia fest
News Summary - india fest-uae-gulf news
Next Story