Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്ത്യ​ക്ക് ര​ണ്ടാം...

ഇ​ന്ത്യ​ക്ക് ര​ണ്ടാം പു​തി​യാ​പ്പി​ള​യാ​യി ഹ​സ​ൻ അ​ലി

text_fields
bookmark_border
ഇ​ന്ത്യ​ക്ക് ര​ണ്ടാം പു​തി​യാ​പ്പി​ള​യാ​യി ഹ​സ​ൻ അ​ലി
cancel
camera_alt????? ? ????????? ?????? ?????????? ??????????? ??????????????? ????? ????????????? ????? ????? ???????? ??????????????? ??????? ??????????

ദു​ബൈ: പാ​ക് ക്രി​ക്ക​റ്റ് താ​രം ഷൊ​ഹൈ​ബ് മാ​ലി​ക്കി​ന് പി​ന്നാ​ലെ പു​തി​യാ​പ്പി​ള​യാ​യി അ​ണി​ഞ്ഞൊ​രു​ ങ്ങി പാ​ക് ടീ​മി​ലെ യു​വ​താ​രം ഹ​സ​ൻ അ​ലി​യും ഇ​ന്ത്യ​യി​ലേ​ക്ക്. ടെ​ന്നീ​സ് താ​രം സാ​നി​യ മി​ർ​സ​യെ ഷൊ​ഹൈ​ ബ് സ്വ​ന്ത​മാ​ക്കി​യ​ത് പോ​ലെ, ഹ​സ​ൻ അ​ലി ജീ​വി​ത​പ​ങ്കാ​ളി​യെ ക​ണ്ടെ​ത്തി​യ​ത് ഇ​ന്ത്യ​യി​ലെ ഹ​രി​യാ​ന​യി​ൽ നി​ന്ന്. എ​ഞ്ചി​നീ​യ​റും ഇ​പ്പോ​ൾ എ​യ​ർ​ഹോ​സ്്റ്റ​സാ​യി ജോ​ലി ചെ​യ്യു​ന്ന സാ​മി​യ ആ​ർ​സു​വി​നെ​യാ​ണ് ഹ​സ​ൻ അ​ലി മി​ന്നു​കെ​ട്ടി സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​രു​വ​രും പു​തി​യ ജീ​വി​ത ഇ​ന്നി​ങ്സ് തു​ട​ങ്ങി​യ​തോ ഇ​ഷ്ട​ന​ഗ​ര​മാ​യ ദു​ബൈ​യി​ൽ വെ​ച്ചും. ദു​ബൈ​യി​ലെ അ​തി​ശ​യ​ങ്ങ​ളി​ലൊ​ന്നാ​യ ക​ട​ലി​നു ന​ടു​വി​ലെ ദ ​പാ​മി​ലെ അ​റ്റ് ലാ​ൻ​റി​സ് ഹോ​ട്ട​ലി​ലാ​യി​രു​ന്നു വി​വാ​ഹ ച​ട​ങ്ങു​ക​ൾ. അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്രം അ​തി​ഥി​ക​ളാ​യെ​ത്തി​യ വി​വാ​ഹ​ത്തി​ൽ നി​ന്ന് ആ​ഘോ​ഷം മാ​റി​നി​ന്നെ​ങ്കി​ലും വ​ർ​ണ​പ്പൊ​ലി​മ​യോ​ടെ​യാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ. ക​ന​ത്ത സു​ര​ക്ഷ​യോ​ടെ ന​ട​ന്ന വി​വാ​ഹ​ച​ട​ങ്ങി​ൽ അ​മ്പ​തോ​ളം പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.


ദു​ബൈ​യി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന സാ​മി​യ ഇ​പ്പോ​ൾ എ​യ​ർ ഹോ​സ്റ്റ​സാ​ണ്. ഇം​ഗ്ല​ണ്ടി​ൽ നി​ന്ന് എ​ൻ​ജി​നീ​യ​റി​ങ് ക​ഴി‍ഞ്ഞ ശേ​ഷം എ​യ​ർ ഹോ​സ്റ്റ​സാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ൾ വ​ഴി പ​രി​ച​യ​പ്പെ​ട്ട ഇ​രു​വ​രു​ടെ​യും പ്ര​ണ​യം വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞി​നി​ന്നി​രു​ന്നു. പി​ന്നീ​ട് ന​ട​ന്ന വി​വാ​ഹ നി​ശ്ച​യ​ത്തി​നും വ​ലി​യ പ്ര​ധാ​ന്യ​മാ​ണ് മാ​ധ്യ​മ​ങ്ങ​ൾ ന​ൽ​കി​യ​ത്. പാ​ക്കി​സ്ഥാ​ന് വേ​ണ്ടി ഒ​ൻ​പ​ത് ടെ​സ്റ്റു​ക​ളും 53 ഏ​ക​ദി​ന​ങ്ങ​ളും ക​ളി​ച്ചി​ട്ടു​ള്ള ഹ​സ​ൻ അ​ലി 2017ൽ ​പാ​ക്കി​സ്ഥാ​ൻ ചാം​പ്യ​ൻ​സ് ട്രോ​ഫി നേ​ടു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു വ​ഹി​ച്ചു.പ്ര​മു​ഖ മേ​ക്ക​പ്പ് ക​ലാ​കാ​രി മി​ഷി ആ​ൻ​ജ​ലോ​യു​ടെ മി​ക​വി​ലാ​യി​രു​ന്നു വ​ധൂ​വ​ര​ന്മാ​ർ അ​ണി​ഞ്ഞൊ​രു​ങ്ങി​യ​ത്. ഇ​ന്ത്യ​ൻ സ്റ്റൈ​ലി​ലു​ള്ള വ ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞാ​ണ് സാ​മി​യ വി​വാ​ഹ വേ​ദി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. വി​വാ​ഹ റി​സ​പ്ഷ​ൻ വി​പു​ല​മാ​യ രീ​തി​യി​ൽ പാ​കി​സ്ഥാ​നി​ൽ വെ​ച്ച് ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsCricket NewsHasan AliIndia News
News Summary - india-cricket-hasan ali-uae-gulf news
Next Story