Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ത്യ ബിസിനസ്...

ഇന്ത്യ ബിസിനസ് ഫെസ്റ്റ് -2017  മൂന്നാമത് പ്രോഗ്രാം അജ്മാനിൽ

text_fields
bookmark_border
ഇന്ത്യ ബിസിനസ് ഫെസ്റ്റ് -2017  മൂന്നാമത് പ്രോഗ്രാം അജ്മാനിൽ
cancel
camera_alt????????? ????? ?.??.??.?? -^??.?.?- ?????? ??????? ?????????? ???????? ??????? ???????

അജ്​മാൻ: ബിസിനസ് അവസരങ്ങൾ തുറന്നു കാട്ടി  ഐ.ബി.എം.സി -^യു.എ.ഇ- ഇന്ത്യ ബിസിനസ് ഫെസ്റ്റ് -2017   മൂന്നാമത് പരിപാടി അജ്മാനിൽ നടന്നു.  എല്ലാ എമിറേറ്റുകളെയും സംയോജിപ്പിച്ചു 10 മാസങ്ങളിലായി നടക്കുന്ന പ്രഥമ യു.എ.ഇ - ഇന്ത്യബിസിനസ് ഫെസ്​റ്റ്​ ദുബൈയിലും രണ്ടാമത്തെ പരിപാടി ഷാർജയിലും നേരത്തെ നടന്നിരുന്നു.

അജ്‌മാൻ പാലസ് ഹോട്ടലിൽ ഐ.ബി.എം.സി -യു.എ.ഇ ചെയർമാൻ ശൈഖ് ഖാലിദ്  ബിൻ  അഹമദ് അൽ  ഹാമദും ഐ ബി എം സി  ഗ്രൂപ്പ്​ എം.ഡിയും സി.ഇ.ഒയുമായ പി.കെ. സജിത്കുമാറും സംയുക്തമായി പരിപാടി ഉദ്​ഘാടനം ചെയ്​തു. താരിഖ് എ നിസാമി ,  പ്രതാപ് ചന്ദ്രമണി ,തുംബൈ മൊയ്‌ദീൻ , വെങ്കട് പാലിയ  നീരജ് അഗർവാൾ ,ഡോ. ഖാലിദ് അബുസഹർ , സമീർ മിത്തൽ ,അദ്നാൻ മുഹമ്മദ് ബിൻ അബ്ദുല്ല , വി ഹാൻസ് പ്രകാശ് ,  ക്ലിഫി സ്റ്റീഫൻ , ജൂഡി തോമസ്, ദീപക് ജോർജ് , വി.എം.സതീഷ് , മോഹൻ വടയാർ,  അനൂപ് പി എസ്, അഡ്വ.ബിനോയ് ശശി ,ശശികുമാർ, തുടങ്ങിയവരും ഇന്ത്യ , യു എ ഇ , ജി സി സി , യു എസ് , യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികളും പ്രത്യേക ക്ഷണിതാക്കളും  ചടങ്ങിൽ സന്നിഹിതരായിരുന്നു ഇന്ത്യ സർക്കാരും പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്​മ​െൻറ്​ അതോറിറ്റിയും ഐ.ബി.എം.സി ഗ്രൂപ്പും സംയുക്‌തമായി ദേശീയ പെൻഷൻ പദ്ധതി പ്രവാസികളിലേക്ക് എത്തിക്കുവാനുള്ള സേവനങ്ങളുടെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു. 

പദ്ധതി വഴി പ്രവാസികൾക്ക് ലഭ്യമാകുന്ന സേവനങ്ങളെപ്പറ്റി പെൻഷൻ അതോറിറ്റി ചെയർമാൻ ഹേമന്ത് കോൺട്രാക്ടർ വീഡിയോ കോൺഫറൻസ്​ വഴി വിശദീകരിച്ചു.18നും 60നും ഇടയിൽ പ്രായമുള്ള ഏതു പ്രവാസിക്കും അംഗങ്ങളാകാമെന്നും പ്രതിമാസം 500 രൂപയാണ്​ ചുരുങ്ങിയത്​ അടക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsindia business fest 2017
News Summary - india business fest 2017-uae-gulf news
Next Story