ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണം -യു.എ.ഇ
text_fieldsദുബൈ: ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്നും പ്രദേശികവും അന്തർദേശീയവുമായ സമാധാനത്തിന് ഭീഷണിയാകുന്ന സംഘർഷാന്തരീക്ഷം ലഘൂകരിക്കണമെന്നും യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ദക്ഷിണേഷ്യയിൽ സ്ഥിരത ഉറപ്പുവരുത്താനും കൂടുതൽ പ്രാദേശിക സംഘർഷമുണ്ടാകുന്നത് ഒഴിവാക്കാനും സൈനിക നടപടികൾ ഒഴിവാക്കാനും സംഭാഷണത്തിന്റെയും പരസ്പരം മനസ്സിലാക്കലിന്റെയും പ്രധാന്യവും പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഏറ്റവും യോജിച്ച വഴി ചർച്ചകളും നയതന്ത്ര ഇടപെടലുകളുമാണ്.
ഇതിലൂടെ രാഷ്ട്രങ്ങൾക്ക് പരസ്പരം പങ്കുവെക്കുന്ന സമാധാനത്തിന്റെയും സ്ഥിരതയുടെയും ഐശ്വര്യത്തിന്റെയും അഭിലാഷങ്ങൾ നേടിയെടുക്കാനാകും. പ്രാദേശികവും അന്തർദേശീയവുമായ എല്ലാ സംഘർഷങ്ങൾക്കും സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനുള്ള എല്ലാ പരിശ്രമങ്ങളെയും യു.എ.ഇ പിന്തുണക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

