അഭിമാന നിറവിൽ സ്വാതന്ത്ര്യ ദിനാഘോഷം
text_fieldsദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തില്‍ കോണ്‍സല്‍ ജനറല്‍ ഡോ. എമ്മാദി വിഷ്ണു വര്‍ധന്‍ റെഡ്ഡി പതാക ഉയര്‍ത്തുന്നു
ദുബൈ: ദേശാഭിമാനത്തിന്‍റെ നിറവിൽ യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികളും രാജ്യത്തിന്‍റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അബൂദബിയിലെ ഇന്ത്യന്‍ എംബസിയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. അബൂദബിയില്‍ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ പതാക ഉയര്‍ത്തി.
ദുബൈയില്‍, കോണ്‍സല്‍ ജനറല്‍ ഡോ. എമ്മാദി വിഷ്ണു വര്‍ധന്‍ റെഡ്ഡി പതാക ഉയര്‍ത്തി. തുടര്‍ന്ന്, ഇന്ത്യന്‍ രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ, റാസൽഖൈമ ഇന്ത്യൻ റിലീഫ് സെന്‍റർ, ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ, അബൂദബി മലയാളി സമാജം, ഇന്ത്യൻ സോഷ്യൽ സെന്‍റർ അജ്‌മാൻ, വിവിധ ഇന്ത്യൻ സ്കൂളുകൾ എന്നിവിടങ്ങളിൽ വർണാഭമായ ആഘോഷങ്ങൾ നടന്നു.
അബൂദബിയിലെ ഇന്ത്യൻ എംബസിയിൽ നടന്ന ആഘോഷങ്ങളിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് അംബാഡഡർ ഡോ. ദീപക് മിത്തൽ ദേശീയ പതാക ഉയർത്തിയത്. പ്രവാസ ലോകത്ത് രാജ്യത്തിന്‍റെ മഹത്തായ സന്ദേശം ഉയർത്തിപ്പിടിക്കുന്ന മുഴുവൻ ഇന്ത്യക്കാരെയും അദ്ദേഹം അഭിനന്ദിച്ചു. നിരവധി നൃത്തനൃത്യങ്ങളും മറ്റു കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

