സ്വാതന്ത്ര്യദിന ക്വിസ് വിജയികളെ പ്രഖ്യാപിച്ചു
text_fieldsഅസ്മിൽ അറക്കൽ, മുഹമ്മദ് റിയാസ് ബി.എ, റമീസ റസാഖ്
അബൂദബി: പ്രവാസി ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടന്ന ഇന്ത്യൻ സ്വാതന്ത്ര്യദിന ക്വിസ് ഇന്ത്യക്യൂ-2024ന്റെ ഫൈനൽ റൗണ്ട് വിജയികളെ പ്രഖ്യാപിച്ചു. അയ്യൻ കാളി ദിനമായ ആഗസ്റ്റ് 28ന് ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് മത്സരം നടന്നത്. വിജയികൾ: അസ്മിൽ അറക്കൽ, അബൂദബി( ഒന്നാം സ്ഥാനം), മുഹമ്മദ് റിയാസ് ബി.എ, അബൂദബി (രണ്ടാം സ്ഥാനം), റമീസ റസാഖ്, അജ്മാൻ (മൂന്നാം സ്ഥാനം). വിജയികൾക്ക് യഥാക്രമം 20,000 രൂപ, 10,000 രൂപ, 5,000 രൂപ സമ്മാനമാണ് നൽകുന്നത്. സ്വാതന്ത്ര്യദിനത്തിൽ നടന്ന ആദ്യ റൗണ്ടിൽനിന്ന് യോഗ്യത നേടിയവരാണ് ഫൈനൽ റൗണ്ട് മാറ്റുരച്ചത്.
അതിൽ അദ്യ റൗണ്ടിൽ അഞ്ചുപേർ അവസാന ഘട്ട മത്സരത്തിന് തെരഞ്ഞെടുക്കപ്പെട്ടു. പ്രവാസി ഇന്ത്യ യു.എ.ഇ ജനറൽ സെക്രട്ടറി അരുണ്‍ സുന്ദർരാജ് വിജയികളെ പ്രഖ്യാപിച്ചു. അവതാരകൻ ജാബിർ, ക്വിസ് മാസ്റ്റർ ഒ.പി. ഷാജഹാൻ എന്നിവർ പരിപാടി നിയന്ത്രിച്ചു. പ്രവാസി ഇന്ത്യ സെക്രട്ടറി ഹാഫിസ് നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

