സ്വാതന്ത്ര്യ ദിനം; ബുർജ് ഖലീഫയിൽ ത്രിവർണപതാക തെളിയും
text_fieldsദുബൈ: ഇന്ത്യയുടെ 79ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ദുബൈയിലെ ബുർജ് ഖലീഫയിൽ വെള്ളിയാഴ്ച ദേശീയപതാക പ്രദർശിപ്പിക്കും. രാത്രി 7.50നായിരിക്കും ത്രിവർണ പതാക ബുർജ് ഖലീഫയിൽ തെളിയുകയെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. ഇന്ത്യയും യു.എ.ഇയും തമ്മിൽ വളർന്നുവരുന്ന സൗഹൃദബന്ധത്തിന്റെ പ്രതിഫലനമായാണ് പതാക പ്രദർശനത്തെ വിലയിരുത്തുന്നത്. യു.എ.ഇയിലെ പ്രവാസികളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ്. എല്ലാ വർഷവും ഇന്ത്യയുടെ സ്വാതന്ത്യദിനത്തിൽ ബുർജ് ഖലീഫയിൽ ത്രിവർണ പതാക പ്രദർശിപ്പിച്ച് യു.എ.ഇ ഇന്ത്യക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാറുണ്ട്. അതേസമയം, ആഗസ്റ്റ് 14 വ്യാഴാഴ്ച പാകിസ്താന്റെ സ്വാതന്ത്ര്യ ദിനത്തിലും ബുർജ് ഖലീഫയിൽ പാക് പതാക പ്രദർശിപ്പിച്ചിരുന്നു. രാത്രി 7.50ഓടെയാണ് പതാക പ്രദർശിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

