സ്വാതന്ത്ര്യദിനം ആഘോഷിച്ചു
text_fieldsഅൽഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം

അബൂദബി മലയാളി സമാജം
അബൂദബി മലയാളി സമാജത്തിലെ ആഘോഷത്തിൽ ലേബര്‍ ക്യാമ്പില്‍ നിന്നും അന്‍പതില്‍ അധികം തൊഴിലാളികൾ പങ്കെടുത്തു. പ്രസിഡന്റ് റെഫീഖ് കയനയില്‍ പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി എം.യു. ഇര്‍ഷാദ്, ട്രഷറര്‍ അജാസ് അപ്പാടത്ത്, സമാജം വൈസ് പ്രസിഡന്റ് രേഖിന് സോമന്, മുന്‍ പ്രസിഡന്റ് സലീം ചിറക്കല്‍, മുന്‍ ജനറല്‍ സെക്രട്ടറിമാരായ എ.എം. അന്‍സാര്‍, കെ.എച്ച്. താഹിര്‍, സമാജം കമ്മിറ്റി അംഗങ്ങളായ പി.ടി. റിയാസുദ്ധീന്‍, മനു കൈനകരി, അനില്‍ കുമാര്‍ വനിതാവിഭാഗം കണ്‍വീനര്‍ അനുപ ബാനര്‍ജി, കോഓഡിനേറ്റര്‍ ബദരിയ്യ എന്നിവർ നേതൃത്വം നല്കി.

ഉമ്മുൽഖുവൈൻ കെ.എം.സി.സി ജംഇയ്യ കമ്മിറ്റി
ഉമ്മുൽഖുവൈൻ കെ.എം.സി.സി ജംഇയ്യ കമ്മിറ്റി നേതൃത്വത്തിൽ നടന്ന ആഘോഷത്തിൽ പ്രസിഡന്റ് ബഷീർ കല്ലാച്ചി അധ്യക്ഷത വഹിച്ചു. ഉമ്മുൽഖുവൈൻ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അഷ്ക്കർ അലി തിരുവത്ര ഉദ്ഘാടനം ചെയ്തു. ഫാറൂക്ക് മാണിയൂർ, എം.ബി. മുഹമ്മദ്, ഇസ്ഹാഖ് കുനിയിൽ, മഹമൂദ് ചെറുവാഞ്ചേരി, സെജീർ അഴിയൂർ, ഹംസ വെളിയംകോട്, ഫൈസൽ ചാമാളി, ടി.വി. റിയാസ് തുടങ്ങിയവർ സംസാരിച്ചു.
ഇന്ത്യന്‍ ഇസ്ലാമിക് സെന്റർ
അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ട്രഷറര്‍ ശിഹാബ് പരിയാരം പതാക ഉയര്‍ത്തി. ഭാരവാഹികളായ അബ്ദുല്ല നദ്വി, അഷ്റഫ് നജാത്, ഇസ്മായില്‍ പാലക്കോട്, സലീം നാട്ടിക, പി.എം. അസീസ്, മുന്‍ സെക്രട്ടറി അഹ്മദ് കുട്ടി, സുന്നി സെന്റര്‍ പ്രസിഡന്റ് റഊഫ് അഹ്സനി, മൊയ്തീന് കുട്ടി കയ്യം തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാർ പ്രവാസി യു.എ.ഇ
മലബാർ പ്രവാസി യു.എ.ഇ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം യു.എ.ഇ ഗ്ലോബൽ പീസ് ഫൗണ്ടേഷൻ അംബാസഡർ ഹുസയ്ഫ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. നബാദ് അൽ ഇമാറാത് സി.ഇ.ഒ ഖാലിദ് നവാബ് മുഖ്യാതിഥിയായി. പഞ്ചാബ് സേവാ അസോസിയേഷൻ പ്രസിഡന്റ് അമൻജീത് സിംഗ് മുഖ്യ പ്രഭാഷണം നടത്തി. എഴുത്തുകാരനും പ്രഭാഷകനുമായ ഇ.കെ. ദിനേശൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. മലബാർ പ്രവാസി യു.എ.ഇ പ്രസിഡന്റ് ജമീൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. മോഹൻ എസ്. വെങ്കിട്ട്, അറ്റ്ലസ് രാമചന്ദ്രൻ, ഇ.പി. ജോൺസൺ, രാജു മേനോൻ, മുസ്തഫ തീരൂർ, ശരീഫ് കാരശ്ശേരി, പോൾ ടി. ജോസഫ്, ബി.എ. നാസർ, ഡോ. ഹാരിസ് വടകര, പുന്നക്കൻ മുഹമ്മദ് അലി, രാജൻ കൊളാവിപാലം, ഹാരിസ് കോസ്മോസ്, ഷീല പോൾ, അയൂബ് ഫെറോക്, റാഷിദ് കിഴക്കയിൽ, ശങ്കർ, സുനിൽ പയ്യോളി, ഫനാസ് തലശ്ശേരി, ജനറൽ സെക്രട്ടറി അഡ്വ. പി. മുഹമ്മദ് സാജിദ്, ട്രഷറർ മുഹമ്മദ് അലി എന്നിവർ സംസാരിച്ചു.

റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റി
റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വൈസ് കോണ്‍സല്‍ ആശിഷ് ഡബസ് ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിന സന്ദേശം നല്കി. ഐ.ആര്.സി ജന.സെക്രട്ടറി സുമേഷ് മഠത്തില്‍ സ്വാഗതവും ട്രഷറര്‍ ഡോ. മാത്യു നന്ദിയും പറഞ്ഞു. ഐ.ആര്.സി കമ്മിറ്റിയംഗം ഡോ. ജോര്‍ജ് ജേക്കബ്, അഡ്മിനിസ്ട്രേറ്റര്‍ സി. പത്മരാജ്, എ.കെ.എം.ജി റാക് ചാപ്റ്റര്‍ സെക്രട്ടറി ഡോ. സുരേഷ് വാസുദേവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ
ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിൽ ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ലേബർ വിഭാഗം വൈസ് കൗൺസുൽ ഈശ്വർ ദാസ് ദേശീയ പതാക ഉയർത്തി. അജ്മാൻ രാജകുടുംബാംഗം ശൈഖ് മാജിദ് ബിൻ സുൽത്താൻ അൽ നുഐമി മുഖ്യാതിഥി ആയി. ഐ.എസ്.സി പ്രസിഡന്റ് ജാസ്സിം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജോയന്റ് സെക്രട്ടറി ലേഖ സിദ്ധാർഥൻ സ്വാഗതവും ട്രഷറർ വിനോദ് കുമാർ നന്ദിയും പറഞ്ഞു.

റാക് ഇന്ത്യന്‍ അസോസിയേഷന്
റാക് ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ റാസല്‍ഖൈമയില്‍ സ്വാതന്ത്ര്യ ദിനമാഘോഷിച്ചു. പ്രസിഡന്റ് എസ്.എ. സലീം സ്വാതന്ത്ര്യദിന സന്ദേശം നല്കി. വൈസ് പ്രസിഡന്റ് കെ. അസൈനാര്‍ ദേശീയ പതാക ഉയര്‍ത്തി. ജന. സെക്രട്ടറി മധു, മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങളായ അഡ്വ. പ്രദീപ്, റഹീം ജുല്‍ഫാര്‍, ഇന്ത്യന്‍ സ്കൂള്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

