Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രവാചക നിന്ദ: ഇന്ത്യൻ...

പ്രവാചക നിന്ദ: ഇന്ത്യൻ തൊഴിലാളിക്ക്​ ഒരു വർഷം തടവും അഞ്ചു ലക്ഷം ദിർഹം പിഴയും

text_fields
bookmark_border

ദുബൈ: സാമൂഹിക മാധ്യമങ്ങളിൽ പ്രവാചകനെ നിന്ദിക്കുന്ന പോസ്​റ്റുകളിട്ട ഇന്ത്യൻ യുവാവിന്​ ഒരു വർഷം തടവും പിഴയും. 
കഴിഞ്ഞ നവംബർ ആറിന്​ റാശിദീയ പൊലീസിൽ ഫയൽ ചെയ്​ത കേസ്​ പ്രകാരമാണ്​ ഇലക്​ട്രിക്​^വെൽഡിങ്​​ തൊഴിലാളിയായ 31 കാരന്​ ശിക്ഷ  വിധിച്ചത്​. അഞ്ചു ലക്ഷം ദിർഹം പിഴയും ഇയാൾ നൽ​േകണ്ടി വരും. 
ശിക്ഷ പൂർത്തിയാക്കിയ ശേഷം പ്രതിയെ ഇന്ത്യയിലേക്ക്​ തിരിച്ചയക്കും. 
താൻ അഞ്ചു വർഷമായി ഉപയോഗിക്കാത്ത ഫേസ്​ബുക്ക്​ അക്കൗണ്ട്​ മറ്റാരോ ഹാക്ക്​ ചെയ്​താണ്​ ഇൗ സന്ദേശങ്ങൾ പോസ്​റ്റു ചെയ്​തത്​ എന്ന്​ ചോദ്യം ചെയ്യലിനിടെ പ്രതി പൊലീസിനോടു പറഞ്ഞിരുന്നു. എന്നാൽ ഇയാൾ ഉപയോഗിച്ചു വന്ന ഫോണിൽ നിന്നാണ്​ നിന്ദാ സന്ദേശങ്ങൾ അയച്ചതെന്നും പിന്നീട്​   ഡിലീറ്റ്​ ചെയ്​തു കളയുകയായിരുന്നുവെന്നും കണ്ടെത്തി. 
കേസാകുമെന്ന്​ കണ്ട്​ പ്രതി യു.എ.ഇയിൽ നിന്ന്​ മുങ്ങാനും ശ്രമിച്ചിരുന്നു.  പ്രതിക്ക്​ 15 ദിവസത്തിനകം വിധിക്കെതിരെ ഹരജി നൽകാം. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India News
News Summary - Indain Labour
Next Story