Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവെള്ളത്തിനടിയിലെ...

വെള്ളത്തിനടിയിലെ ഹോക്കിക്ക്​ ആരാധകരേറുന്നു

text_fields
bookmark_border
Underwater-Hockey
cancel

അബൂദബി: കോവിഡ് മഹാമാരിയുടെ പ്രതിസന്ധികളെ മറികടന്ന് അബൂദബി വിവിധ വിനോദങ്ങളിലേക്കു തിരിച്ചുവരികയാണ്. വെള്ളത്തിനടിയിലെ ഹോക്കിയാണ് പുതിയ ട്രെന്‍ഡ്. ഈ മല്‍സരങ്ങളുമായി നിരവധി പേരാണ് സജീവമായിരിക്കുന്നത്.

വിദേശരാജ്യങ്ങളിലൊക്കെ ശ്രദ്ധയാകര്‍ഷിക്കുന്ന വേറിട്ട കായികവിനോദമാണ് അബൂദബിയിലും ചൂടുപിടിക്കുന്നത്. ആറുപേരാണ് രണ്ടുടീമുകളായി മല്‍സരിക്കുന്നത്.

നീളംകുറഞ്ഞ ഹോക്കി സ്​റ്റിക്കാണ് ഉപയോഗിക്കുന്നത്. വെള്ളത്തിനടിയിലെ സഞ്ചാരം സുഗമമാക്കുന്നതിനായി 'തുഴച്ചില്‍ ഉപകരണം' കാലിലണിഞ്ഞും ഓക്‌സിജന്‍ മാസ്‌ക് ധരിച്ചുമാണ് കളിക്കാരുടെ ഏറ്റുമുട്ടല്‍.

മെയ് വഴക്കവും നീന്തല്‍ വൈദഗ്ധ്യവും കളിമികവുമൊക്കെ ഒത്തുചേര്‍ന്നൊരു അഭ്യാസിക്കു മാത്രമേ ഈ ഹോക്കികളി വഴങ്ങൂ എന്നത്​ ഈ മല്‍സരത്തെ വേറിട്ടതാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abu dhabiEmarat beatsunderwater hockey
News Summary - increase underwater hockey fans
Next Story