അജ്മാനിൽ ടാക്സി ചാർജിൽ വർധന
text_fieldsഅജ്മാൻ: ഈ മാസം ഒന്നു മുതൽ ഇന്ധനവില വർധിച്ചതിനെ തുടർന്ന് അജ്മാൻ എമിറേറ്റിൽ ടാക്സി ചാർജിലും നേരിയ വർധന വരുത്തി. കിലോമീറ്ററിന് ഒരു ഫിൽസാണ് വർധിപ്പിച്ചത്. ജൂലൈ ഒന്നു മുതൽ പുതിയ നിരക്ക് പ്രാബല്യത്തിലായി. ജൂണിൽ കിലോമീറ്ററിന് 1.81 ദിർഹമായിരുന്ന നിരക്ക് ഈ മാസം മുതൽ 1.82 ദിർഹമായി വർധിക്കും.
ഇന്ധനവില വർധിച്ചതിനെ അടിസ്ഥാനമാക്കി വരുംദിവസങ്ങളിൽ മറ്റ് എമിറേറ്റുകളിലും ടാക്സി ചാർജിൽ നേരിയ വർധന ഉണ്ടായേക്കും. കഴിഞ്ഞദിവസം പെട്രോളിന് ജൂലൈ ഒന്നു മുതൽ ലിറ്ററിന് അഞ്ചു ഫിൽസിന്റെ വർധന സർക്കാർ വരുത്തിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.