Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി​യി​ൽ...

അ​ബൂ​ദ​ബി​യി​ൽ ലൈ​സ​ൻ​സ് ര​ജി​സ്ട്രേ​ഷ​നി​ൽ വ​ർ​ധ​ന

text_fields
bookmark_border
അ​ബൂ​ദ​ബി​യി​ൽ ലൈ​സ​ൻ​സ് ര​ജി​സ്ട്രേ​ഷ​നി​ൽ വ​ർ​ധ​ന
cancel

അ​ബൂ​ദ​ബി: 2024നെ ​അ​പേ​ക്ഷി​ച്ച് 2025ല്‍ ​പു​തി​യ ഇ​ക്കോ​ണ​മി​ക് ലൈ​സ​ന്‍സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ 29 ശ​ത​മാ​നം വ​ര്‍ധ​ന​യു​ണ്ടാ​യ​താ​യി അ​ബൂ​ദ​ബി ര​ജി​സ്‌​ട്രേ​ഷ​ന്‍ അ​തോ​റി​റ്റി. പു​തു​ക്കി​യ ലൈ​സ​ന്‍സു​ക​ളു​ടെ എ​ണ്ണം 20 ശ​ത​മാ​ന​വും വ​ര്‍ധി​ച്ചു.

സ​ജീ​വ ലൈ​സ​ന്‍സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ 2025ല്‍ 13.5 ​ശ​ത​മാ​ന​വും വ​ര്‍ധ​ന​യു​ണ്ടാ​യി. കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഇ​ക്കോ​ണ​മി​ക് ലൈ​സ​ന്‍സു​ക​ള്‍ പു​തു​ക്കി ന​ല്‍കു​ന്ന​തും പു​തി​യ സാ​മ്പ​ത്തി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ലൈ​സ​ന്‍സു​ക​ള്‍ അ​നു​വ​ദി​ച്ച​തു​മ​ട​ക്കം അ​ബൂ​ദ​ബി ര​ജി​സ്‌​ട്രേ​ഷ​ന്‍ അ​തോ​റി​റ്റി സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളാ​ണ് ഇ​തി​നു സ​ഹാ​യ​ക​മാ​യ​ത്. വ്യ​വ​സാ​യ ലൈ​സ​ന്‍സു​ക​ള്‍ 20 ശ​ത​മാ​ന​വും ടൂ​റി​സം 10 ശ​ത​മാ​ന​വും താ​മ​സ രം​ഗ​ത്ത് 122 ശ​ത​മാ​ന​വും പ്ര​ഫ​ഷ​ന​ല്‍ രം​ഗ​ത്ത് 28 ശ​ത​മാ​ന​വും വാ​ണി​ജ്യ​രം​ഗ​ത്ത് 28 ശ​ത​മാ​ന​വും കാ​ര്‍ഷി​ക, മ​ത്സ്യ​ബ​ന്ധ​ന, ക​ന്നു​കാ​ലി പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ രം​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ലൈ​സ​ന്‍സു​ക​ളി​ല്‍ 12 ശ​ത​മാ​നം വീ​ത​വും വ​ര്‍ധ​ന 2024നെ ​അ​പേ​ക്ഷി​ച്ച് 2025ല്‍ ​ഉ​ണ്ടാ​യി. മേ​ഖ​ല അ​ടി​സ്ഥാ​ന​ത്തി​ല്‍ നോ​ക്കു​മ്പോ​ള്‍ അ​ല്‍ ഐ​ന്‍ 29 ശ​ത​മാ​നം, അ​ല്‍ ദ​ഫ്​​റ 16 ശ​ത​മാ​നം, അ​ബൂ​ദ​ബി സി​റ്റി 31 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് സാ​മ്പ​ത്തി​ക ലൈ​സ​ന്‍സു​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ര്‍ധ​ന.

നി​ക്ഷേ​പ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന​തി​നും ബി​സി​ന​സ് മേ​ഖ​ല​യെ തു​ട​ര്‍ച്ച​യാ​യി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും പ്രാ​ദേ​ശി​ക, അ​ന്ത​ര്‍ദേ​ശീ​യ നി​ക്ഷേ​പ​ങ്ങ​ളെ ആ​ക​ര്‍ഷി​ക്കു​ന്ന​തി​നു​ള്ള ത​ങ്ങ​ളു​ടെ പ്ര​തി​ബ​ദ്ധ​ത ത​ങ്ങ​ള്‍ വീ​ണ്ടും ഉ​റ​പ്പി​ക്കു​ന്നു​വെ​ന്ന് അ​തോ​റി​റ്റി ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ മു​ഹ​മ്മ​ദ് മു​നി​ഫ് അ​ല്‍ മ​ന്‍സൂ​രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Increase in license registrations in Abu Dhabi
Next Story