Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലേബർ ക്യാമ്പിൽ...

ലേബർ ക്യാമ്പിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഇൻകാസ് യൂത്ത് വിങ്

text_fields
bookmark_border
ലേബർ ക്യാമ്പിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഇൻകാസ് യൂത്ത് വിങ്
cancel
camera_alt

സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി സോനാപൂരിലെ ലേബർ ക്യാമ്പിൽ ഒ.ഐ.സി.സി ഗ്ലോബൽ കൺവീനർ അഡ്വ. ഹാഷിക് തൈക്കണ്ടി കേക്ക് മുറിക്കുന്നു

ദുബൈ: ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യദിനം ഇൻകാസ് യൂത്ത് വിങ് ദുബൈയിലെ സോനാപൂരിലെ ലേബർ ക്യാമ്പിൽ ആഘോഷിച്ചു. ഇരുന്നൂറോളം തൊഴിലാളികൾ ആഘോഷത്തിൽ പങ്കെടുത്തു. പൊതുയോഗം ഒ.ഐ.സി.സി ഗ്ലോബൽ കൺവീനർ അഡ്വ. ഹാഷിക് തൈക്കണ്ടി ഉദ്ഘാടനം ചെയ്തു.

ഇൻകാസ് യൂത്ത് വിങ് പ്രസിഡന്‍റ് ഷബ്‌നാസ് ഉരുവച്ചാൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീകുമാർ എം. ബാലചന്ദ്രൻ, ട്രഷറർ ജോജിത് ജോസ്, ഐ.വൈ.സി. കോഓർഡിനേറ്റർ ജിജോ ചിറക്കൽ എന്നിവർ സംസാരിച്ചു. ഇൻകാസ് യൂത്ത് വിങ് എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായ നജാ കബീർ, സജിത്ത് എബ്രഹാം, റിനു മാത്യു പുളിമൂട്ടിൽ, തൗഫീഖ് താഹ, നിതിൻ ജോൺ, പ്രജീഷ് വിളയിൽ, അലാംഷാ ലത്തീഫ്, മാത്യു ജേക്കബ്, മുഹമ്മദ് ഹസ്സൻ, ഷിബിൻ ജോസ്, ഷബീർ വക്കാരത്ത്, താരീഖ് ബഷീർ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:independence dayIncas Youth Wing
News Summary - Incas Youth Wing celebrates Independence Day at Labor Camp
Next Story