‘ത്രിവർണ സംഗമം സീസൺ 2’ നവംബറിൽ
text_fieldsദുബൈ: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്‍റെയും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഇൻകാസ് യു.എ.ഇ കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ത്രിവർണ സംഗമം സീസൺ 2’ നവംബർ രണ്ടാം വാരത്തിൽ ദുബൈയിൽ നടക്കും.
പരിപാടിയുടെ ലോഗോ പ്രകാശനം കേരളത്തിന്‍റെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. ചടങ്ങിൽ ഷാഫി പറമ്പിൽ എം.പി ആശംസ നേർന്നു. ഇൻകാസ് കണ്ണൂർ ജില്ല കമ്മിറ്റി യു.എ.ഇ പ്രസിഡന്‍റ് സുദീപ് പയ്യന്നൂർ, ജനറൽ സെക്രട്ടറി സക്കരിയ മുണ്ടേരി, ട്രഷറർ സന്ദീപ് മതുകോത്ത്, പ്രോഗ്രാം ചെയർമാൻ അയ്യൂബ് മയ്യിൽ, കൺവീനർ എൻ. സുഹൈർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ജോ. സെക്രട്ടറിമാരായ ഷൗക്കത്തലി കടവത്തൂർ, നൗഷാദ് കടലായി, ജിബിൻ തോമസ്, മുഹമ്മദ് സാലി എന്നിവരും സന്നിഹിതരായിരുന്നു. വിവിധ കലാ-സാംസ്കാരിക പരിപാടികളോടെ വിപുലമായാണ് ‘ത്രിവർണ സംഗമം സീസൺ 2’ സംഘടിപ്പിക്കുന്നതെന്ന് സംഘാടക സമിതി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

