ഇൻകാസ് ഷാർജ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഇൻകാസ് ഷാർജ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഷാർജ ഇന്ത്യൻ
അസോസിയേഷൻ ആക്ടിങ് പ്രസിഡന്റ് മാത്യു ജോൺ ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: ഇൻകാസ് ഷാർജ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എമിറേറ്റ്സ് ഹെൽത്ത് സർവിസ്, ജനകീയ രക്തദാനസേന യു.എ.ഇ എന്നിവയുടെ സഹകരണത്തോടെ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ അസോസിയേഷൻ ഷാർജ ആക്ടിങ് പ്രസിഡന്റ് മാത്യു ജോൺ ഉദ്ഘാടനം ചെയ്തു. ഇൻകാസ് കോഴിക്കോട് ജില്ല പ്രസിഡന്റ് നൗഷാദ് മന്ദങ്കാവ് അധ്യക്ഷത വഹിച്ചു. ഇൻകാസ് യു.എ.ഇ ആക്ടിങ് പ്രസിഡന്റ് ടി.എ. രവീന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ബിജു എബ്രഹാം, ടി.വി. നസീർ, ബാബു വർഗീസ്, ഇ.വൈ. സുധീർ, സാം വർഗീസ്, നവാസ് തേക്കട, റോയ് മാത്യു, നൂറുദ്ദീൻ ഊരത്തിൽ, ജിജു കാർത്തികപ്പള്ളി, ശങ്കർ തിരുവണ്ണൂർ, ടി.കെ. അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു. ഇൻകാസ് യു.എ.ഇ ജന. സെക്രട്ടറി എസ്.എം. ജാബിർ പ്രായോജകർക്കുള്ള ഉപഹാരം നൽകി. സ്ത്രീകളുൾപ്പെടെ 150ഓളം പേർ രക്തദാനത്തിൽ പങ്കാളികളായി.

