ഇൻകാസ് മഹാത്മാഗാന്ധി കുടുംബസംഗമം സംഘടിപ്പിച്ചു
text_fieldsഇൻകാസ് ദുബൈയിൽ സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബസംഗമം
ദുബൈ: മഹാത്മാഗാന്ധിയുടെ സ്മരണ പുതുക്കി കെ.പി.സി.സി ആഹ്വാനപ്രകാരം കേരളത്തിലെ എല്ലാ ബൂത്തുകളിലും സംഘടിപ്പിച്ചുവരുന്ന മഹാത്മാഗാന്ധി കുടുംബസംഗമം പ്രവാസലോകത്തും വിപുലമായി സംഘടിപ്പിച്ചു. ഇൻകാസ് തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുബൈയിൽ നടന്ന പ്രത്യേക സംഗമത്തിൽ വിവിധ സംഘടനാ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. ഇൻകാസ് തിരുവനന്തപുരം ജില്ല പ്രസിഡന്റ് നൗഷാദ് അഴൂർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ദുബൈ ഇൻകാസ് വൈസ് പ്രസിഡന്റ് പ്രദീപ് കോശി സ്വാഗതം ആശംസിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.ആർ.എം. ഷഫീർ പരിപാടി ഉദ്ഘാടനം ചെയ്തു. അതിഥികളായി ഇൻകാസ് ദുബൈ സ്റ്റേറ്റ് പ്രസിഡന്റ് റഫീഖ് മട്ടന്നൂർ, ഇൻകാസ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാജി ശംസുദ്ദീൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കൂടാതെ ഇൻകാസ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എ. നാസർ, ഷിജി അന്ന ജോസഫ്, ഇൻകാസ് ദുബൈ ജനറൽ സെക്രട്ടറി ഷൈജു അമ്മാനപ്പാറ, സെക്രട്ടറി ബാഫക്കി ഹുസൈൻ, സെൻട്രൽ കമ്മിറ്റി മെംബർ ബിനു എസ്. പിള്ളൈ, എന്നിവരും സംസാരിച്ചു .
ഇൻകാസ് ജില്ല സെക്രട്ടറി സജി പിള്ള നന്ദി രേഖപ്പെടുത്തി. ബാലകൃഷ്ണൻ അല്ലിപ്ര, ബഷീർ നരണിപ്പുഴ, കിളിമാനൂർ അൻസാർ, സഹദ് ഇല്ലിയാസ്, പ്രജീഷ് വിളയിൽ, ഇക്ബാൽ ചെക്യാട്, ഷമീർ നാദാപുരം, ജിജോ, രാജീവ് കാസർകോട്, അൻഷാദ് ആലപ്പുഴ, നവാസ് തേക്കട, ചാക്കോ ഊളക്കാടൻ, സച്ചിൻ സൈമൺ, നിസാം കിളിമാനൂർ, ജാഫർ കല്ലമ്പലം, പ്രമുഖ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ നേതാക്കൾ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

