ബാഡ്മിന്‍റൺ ടൂർണമെന്‍റും കുടുംബ സംഗമവും ഒരുക്കി ഇൻകാസ്
text_fieldsഇൻകാസ് ദുബൈ–കോട്ടയം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘കെ.എൽ–05സ്മാഷ് കപ്പ് 26’ ബാഡ്മിന്‍റൺ ടൂർണമെന്‍റ് ചടങ്ങ്
ദുബൈ: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇൻകാസ് ദുബൈ–കോട്ടയം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘കെ.എൽ–05സ്മാഷ് കപ്പ് 26’ ബാഡ്മിന്‍റൺ ടൂർണമെന്‍റും കുടുംബസംഗമവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ വക്താവും മീഡിയ പാനലിസ്റ്റുമായ അഡ്വ. വസന്ത് സിറിയക് പരിപാടി ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡന്‍റ് ജിസ് ജോർജ് അധ്യക്ഷത വഹിച്ചു. ദുബൈ ഇൻകാസ് പ്രസിഡന്‍റ് റഫീക്ക് മട്ടന്നൂർ മുഖ്യ പ്രഭാഷണം നടത്തി. ഇൻകാസ് ജില്ല ജനറൽ സെക്രട്ടറി മിഥുൻ രാജു ആമുഖ പ്രസംഗം നടത്തി. സ്റ്റേറ്റ് വർക്കിങ് പ്രസിഡന്‍റ് ബാലകൃഷ്ണൻ അലിപ്ര, ജനറൽ സെക്രട്ടറിമാരായ ഷൈജു അമ്മാനപ്പാറ, ബഷീർ നരണിപ്പുഴ, ട്രഷറർ ദിലീപ്, ജില്ല വൈസ് പ്രസിഡന്‍റ് ജോഷ്വാ ജേക്കബ്, സുനിൽ നമ്പ്യാർ എന്നിവർ സംസാരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറിയും ഇവന്‍റ് കോഓർഡിനേറ്ററുമായ ശ്രുതി എസ്. നായർ പരിപാടിയുടെ ഏകോപനവും അവതരണവും നിർവഹിച്ചു. പ്രോഗ്രാം കൺവീൻ സിജോ ജോയ് സ്വാഗതാും ട്രഷറർ ഫിലിപ്പ് മെൽവിൻ തോമസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

