ഇൻകാസ് കപ്പൂർ സ്നേഹ സംഗമം
text_fieldsഇൻകാസ് കപ്പൂർ സ്നേഹ
സംഗമത്തിൽ സംസാരിക്കുന്ന മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി.പി. ഫാത്തിമ
ദുബൈ: തൃത്താല അസംബ്ലി നിയോജക മണ്ഡലത്തിലെ കപ്പൂർ മണ്ഡലം യു.എ.ഇ കമ്മിറ്റിയുടെ ‘സ്നേഹ സംഗമം 2023’ വിവിധ കലാപരിപാടികളോടെ ദേര ദുബൈയിലുള്ള പേൾ എക്സിക്യൂട്ടിവ് ഹോട്ടലിൽ നടന്നു. മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി.പി. ഫാത്തിമ മുഖ്യാതിഥിയായിരുന്നു. യു.എ.ഇ ഇൻകാസ് സംസഥാന പ്രസിഡഡന്റ് നജീബ് കാപ്പാട് ഉദ്ഘാടനം ചെയ്തു.
ഫുജൈറ ഇൻകാസ് പ്രസിഡന്റ കെ.സി അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് കെ.പി. അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ച പരിപാടിയിൽ വിവിധ പരിപാടികൾക്ക് സക്കിർ ഹുസൈൻ കുമരനെല്ലൂർ, ചന്ദ്രൻകുട്ടി, ഷഫീഖ് ചിറ, സിദ്ദീഖ് ചുങ്കത്ത്, ഷിഹാസ് കുമരനെല്ലൂർ , ഷാജി മണ്ണാരപ്പറംപ്, ഉണ്ണി, ഇ.വി അലി, നവാസ് കൊഴിക്കര, സുഹൈൽ, ഇക്ബാൽ സ്കൈലാബ്, അബ്ദുൽ കാദർ കാഞ്ഞിരത്താണി എന്നിവർ നേതൃത്വം നൽകി. മണ്ഡലം പ്രസിഡന്റ് അഹമ്മദുണ്ണി ശ്രീമതി ഫാത്തിമക്ക് ഉപഹാരം നൽകി. പ്രോഗ്രാം കൺവീനർ കെ. മുഹമ്മത്കുട്ടി സ്വാഗതവും സി.സുരേഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

