ഇൻകാസ്-ജവഹർ ചിൽഡ്രൻസ് ക്ലബ് രക്തദാന ക്യാമ്പ്
text_fieldsഇൻകാസ്-ജവഹർ ചിൽഡ്രൻസ് ക്ലബ് സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
ഫുജൈറ: യു.എ.ഇ ദേശീയദിനാഘോഷവും പുതുവത്സരാഘോഷവും മുൻനിർത്തി ഇൻകാസ്-ജവഹർ ചിൽഡ്രൻസ് ക്ലബ് (ജെ.സി.സി) ഫുജൈറ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഫുജൈറ എക്സ്പോ സെന്ററിന് സമീപമാണ് ക്യാമ്പ് നടന്നത്. ഇൻകാസ്-ജെ.സി.സി പ്രസിഡന്റ് അനുരഞ്ജ് സന്തോഷ് അധ്യക്ഷത വഹിച്ചു. ഫുജൈറ ഹോസ്പിറ്റൽ ന്യൂറോ സർജൻ ഡോ. മോനി കെ. വിനോദ് ഉദ്ഘാടനം ചെയ്തു. ഇൻകാസ് ഫുജൈറ പ്രസിഡന്റ് ജോജു മാത്യു മുഖ്യപ്രഭാഷണം നടത്തി.ഇൻകാസ് ഫുജൈറ ജനറൽ സെക്രട്ടറിമാരായ പി.സി. ഹംസ, ലെസ്റ്റിൻ ഉണ്ണി, ട്രഷറർ ജിതേഷ് നമ്പറോൻ, സെൻട്രൽ കമ്മിറ്റി സെക്രട്ടറി ബിജോയ് ഇഞ്ചിപ്പറമ്പിൽ, ഇന്ത്യൻ സോഷ്യൽ ക്ലബ് എക്സിക്യൂട്ടിവ് അംഗം മനാഫ്, ജെ.സി.സി കോർഡിനേറ്റർമാരായ ഷജിൽ വടക്കേക്കണ്ടി, സ്മിത കെ.സി, ഭാരവാഹികളായ അൽ അമീൻ, ഡെയ്ൻ ബിജോയ് എന്നിവർ ആശംസ നേർന്നു.
ക്യാമ്പിൽ ഏകദേശം എൺപതോളം പേർ രക്തദാനം നടത്തി. രക്തദാതാക്കൾക്കും വളന്റിയർമാർക്കും സർട്ടിഫിക്കറ്റുകൾ ഡോ. മോനി കെ. വിനോദും ഇൻകാസ്-ജെ.സി.സി നേതാക്കളും ചേർന്ന് വിതരണം ചെയ്തു.
കുട്ടികൾ സംഘാടകരായ പരിപാടിക്ക് വിബ്ജിയോർ അഡ്വൈസർമാരായ വിജി സന്തോഷ്, നസീറ റാഫി, രേഷ്മ റിനു, ചിഞ്ചു ലാസർ, ജിജി ജിനീഷ്, രഞ്ജിത്ത്, റോജിനി വിനീഷ്, ഷീബ ബിനു, ലിൻഡ റോണി എന്നിവർ നേതൃത്വം നൽകി.
ജെ.സി.സി ജനറൽ സെക്രട്ടറി അന്ന എലിസബത്ത് ജിനീഷ് സ്വാഗതം പറഞ്ഞു. ജോ. സെക്രട്ടറി നെയ്തൻ ജോ റോണി നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

