ഇൻകാസ് ഫുജൈറ ഓണാഘോഷം
text_fieldsഇൻകാസ് ഫുജൈറ ഓണാഘോഷം സെൻട്രൽ കമ്മിറ്റി
പ്രസിഡന്റ് സുനിൽ അസീസ് ഉദ്ഘാടനം ചെയ്യുന്നു
ഇൻകാസ്: ഇൻകാസ് ഫുജൈറ ‘ഒരുമയുടെ പൊന്നോണം’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഖോർഫക്കാൻ സോഷ്യൽ ക്ലബിൽ നടന്ന ഓണാഘോഷം ഇൻകാസ് ഫുജൈറ പ്രസിഡന്റ് ജോജു മാത്യുവിന്റെ അധ്യക്ഷതയിൽ ഇൻകാസ് യു.എ.ഇ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സുനിൽ അസീസ് ഉദ്ഘാടനം ചെയ്തു.
സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് ടി.എ. രവീന്ദ്രൻ ചടങ്ങിൽ സംബന്ധിച്ചു. ഇൻകാസ് ഫുജൈറ ജനറൽ സെക്രട്ടറി പി.സി. ഹംസ, ലെസ്റ്റിൻ ഉണ്ണി, ട്രഷറർ ജിതേഷ് നമ്പറോൺ, വർക്കിങ് പ്രസിഡന്റുമാരായ നാസർ പറമ്പൻ, ജി. പ്രകാശ്, വൈസ് പ്രസിഡന്റുമാരായ പ്രേമിസ് പോൾ, ആനന്ദപിള്ള, ഒ. മനാഫ് എന്നിവർ നേതൃത്വം നൽകി.
സെൻട്രൽ കമ്മിറ്റി സെക്രട്ടറി ബിജോയ് ഇഞ്ചപ്പറമ്പിൽ, എക്സിക്യൂട്ടിവ് അംഗങ്ങളായ നസറുദ്ദീൻ, സന്തോഷ് മത്തായി തുടങ്ങിയവരും ജില്ല ഭാരവാഹികളും പരിപാടിയിൽ സംബന്ധിച്ചു. വർണാഭമായ ഓണാഘോഷ പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. വിവിധ കലാപരിപാടികളും മത്സരങ്ങളും ആഘോഷത്തിന്റെ ഭാഗമായി നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

