ഇന്‍കാസ് ഫുട്ബാള്‍; നൈറ്റ് സ്ട്രീറ്റ് കഫേ ജേതാക്കള്‍
text_fieldsഇൻകാസ് ദുബൈ കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിയ ഫുട്ബാൾ ടൂർണമെന്റ് ജേതാക്കളായ നൈറ്റ് സ്ട്രീറ്റ് കഫേ ടീം ഷാഫി പറമ്പിൽ എം.പിക്കൊപ്പം
ദുബൈ: ഇൻകാസ് ദുബൈ കോഴിക്കോട് ജില്ല കമ്മിറ്റി നടത്തിയ അഖിലേന്ത്യ ഫുട്ബാൾ ടൂർണമെൻറ് സൂപ്പർ 7 സോക്കർ ഫെസ്റ്റ് ശ്രദ്ധേയമായി. 16 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ നൈറ്റ് സ്ട്രീറ്റ് കഫേ അൽ ഫഹിദി കൈരളി എഫ്.സിയെ ടൈബ്രേക്കറിൽ തോൽപിച്ച് ചാമ്പ്യന്മാരായി. ഡി.എസ്.ആർ അൽ ഫരീജ് മൂന്നാം സ്ഥാനം നേടി. മാസ്റ്റേഴ്സ് കാറ്റഗറിയിൽ യു.എഫ്.എഫ്.സിയെ തോൽപിച്ച് കോപി കോർണർ ചാമ്പ്യന്മാരായി. കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദീഖ് മത്സരം ഉദഘാടനം ചെയ്തു.
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രമണ്യൻ ട്രോഫി അനാച്ഛാദനം ചെയ്തു. ചടങ്ങിൽ വടകര എം.പി ഷാഫി പറമ്പിൽ ടൂർണമെൻറ് സ്പോൺസേഴ്സിനെ ആദരിച്ചു. വനിതാ ഫുട്ബാൾ പ്രദർശന മത്സരം വേറിട്ട കാഴ്ചയായി. കെ.എം.എഫ്.എ ഫയർ ബേർഡ്സ് കെ.എം.എഫ്.എ ഗ്ലാഡിയേറ്റേർസ് എന്നിവർ തമ്മിലായിരുന്നു പോരാട്ടം. ജേതാക്കൾക്കുള്ള ട്രോഫികൾ കെ.പി.സി.സി വക്താവ് സന്ദീപ് വാര്യർ സമ്മാനിച്ചു.
കെ.പി.സി.സി മെംബർ ഹബീബ് തമ്പി, താമരശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഗിരീഷ് കുമാർ, നാദാപുരം യു.ഡി.എഫ് ചെയർമാൻ രാഘനാഥ്, ഇൻകാസ് യു.എ.ഇ നാഷനൽ കമ്മിറ്റി, സ്റ്റേറ്റ് കമ്മിറ്റി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ യുവാക്കൾ മുന്നിട്ടിറങ്ങണമെന്നും ഫുട്ബാൾ എന്ന ലഹരി അതിന് സഹായകമാകുമെന്നും ഷാഫി പറമ്പിലും സന്ദീപ് വാര്യരും പറഞ്ഞു. ഇൻകാസ് കോഴിക്കോട് ജില്ല കമ്മിറ്റി പ്രസിഡന്റ് വിജയ് തോട്ടത്തിൽ, ജനറൽ സെക്രട്ടറി മുഹമ്മദ് ഏറാമല, ട്രഷർ മൂസ മാട്ടുമ്മൽ എന്നിവർ സൂപ്പർ 7 സോക്കർ ഫെസ്റ്റിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

