ഇന്‍കാസ് കുടുംബസംഗമം സംഘടിപ്പിച്ചു
text_fieldsഅബൂദബി മലയാളി സമാജം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇന്‍കാസ് അബൂദബി തൃശൂര്‍ ജില്ല കുടുംബസംഗമം
അബൂദബി: ഇന്‍കാസ് അബൂദബി തൃശൂര്‍ ജില്ല കുടുംബസംഗമം സംഘടിപ്പിച്ചു. മലയാളി സമാജം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സംസ്ഥാന പ്രസിഡന്റ് യേശുശീലന്‍ ഉദ്ഘാടനം ചെയ്തു.
ഡോ. സൗമ്യ സരിന് ‘പ്രഫഷനല്‍ കരിയര്‍, സാമൂഹിക സേവനം, കുടുംബ ജീവിതം’ വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. അബൂദബി മലയാളി സമാജം പ്രസിഡന്റ് റഫീഖ് കയനയില്‍ മുഖ്യാതിഥിയായിരുന്നു. ഇന്‍കാസ് അബൂദബി തൃശൂര്‍ ജില്ല പ്രസിഡന്റ് ഷഫീഖ് ചാവക്കാട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രകാശ് അലിപ്പരി, ഇന്‍കാസ് ഗ്ലോബൽ സെക്രട്ടറി കെ.എച്ച്. താഹിര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം ചിറക്കല്‍, അബൂദബി മലയാളി സമാജം ജനറല്‍ സെക്രട്ടറി എം.യു. ഇര്‍ഷാദ്, ഇന്‍കാസ് സംസ്ഥാന ട്രഷറര്‍ നിബു സാം ഫിലിപ്, ഇന്‍കാസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സി. അബ്ദുല്‍ കരീം, എ.എം. അന്‍സാര്‍, ഇന്‍കാസ് വനിത നേതാവ് അനുപമ ബാനര്‍ജി, ഇന്‍കാസ് സീനിയര്‍ നേതാവ് ഫസല്‍ കുന്നംകുളം, ഇന്‍കാസ് അബൂദബി തൃശൂര്‍ ജില്ല ട്രഷറര്‍ ബാസ്റ്റില്‍ ജോബി എന്നിവർ സംസാരിച്ചു. അണ്ടര്‍ 16 വോളിബാള്‍ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഹാനി നിഷാദിനെ ആദരിച്ചു.

