ഇൻകാസ് ദുബൈ സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികൾ
text_fieldsപി.കെ റഫീഖ് മട്ടന്നൂർ, ഷൈജു അമ്മാനപ്പാറ, ദിലീപ് കുമാർ
ദുബൈ: ഇൻകാസ് ദുബൈ സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റായി പി.കെ. റഫീഖ് മട്ടന്നൂരിനെയും സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ഷൈജു അമ്മാനപ്പാറയെയും ട്രഷററായി ദിലീപ് കുമാറിനെയും കെ.പി.സി.സി നിയമിച്ചു.
ബി. പവിത്രൻ, ബാലകൃഷ്ണൻ അല്ലിപ്ര (വർക്കിങ് പ്രസിഡന്റുമാർ), ബഷീർ നരണിപ്പുഴ, ബാബുരാജ് കാളിയത്തേലി (ജനറൽ സെക്രട്ടറിമാർ), ടോജി മുല്ലശ്ശേരി (ജോയന്റ് ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. ഇതു കൂടാതെ, 11 വൈസ് പ്രസിഡന്റുമാർ, 14 സ്റ്റേറ്റ് സെക്രട്ടറിമാർ, 23 എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവരെയും തെരഞ്ഞെടുത്തു. ജീവകാരുണ്യ സാമൂഹിക സേവന രംഗങ്ങളിൽ കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് കമ്മിറ്റിയെ മുന്നോട്ട് നയിക്കുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് റഫീഖ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

