ഇൻകാസ് ബാഡ്മിന്റൺ ടൂർണമെന്റ് ലോഗോ പ്രകാശനം
text_fieldsഇൻകാസ് ബാഡ്മിന്റൺ ടൂർണമെന്റ് ലോഗോ പ്രകാശനം ഇൻകാസ് ദുബൈ സംസ്ഥാന പ്രസിഡന്റ് റഫീഖ് മട്ടന്നൂർ നിർവഹിക്കുന്നു
ദുബൈ: ഇൻകാസ് ദുബൈ തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റിന്റെ ലോഗോ, ഇൻകാസ് ദുബൈ സംസ്ഥാന പ്രസിഡന്റ് റഫീഖ് മട്ടന്നൂർ പ്രകാശനംചെയ്തു. ഇൻകാസ് ദുബൈ തൃശൂർ ജില്ല പ്രസിഡന്റ് ഫിറോസ് മുഹമ്മദാലി അധ്യക്ഷതവഹിച്ചു. ആസ്റ്റർ ഹോസ്പിറ്റൽ മാർക്കറ്റിങ് ഹെഡ് സിറാജുദ്ദീൻ മുസ്തഫ, ലൈഫ് മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ. റഫീഖ് ബാബു എന്നിവർ മുഖ്യാതിഥികളായിരുന്നു.
ഇൻകാസ് യു.എ.ഇ നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ബി.എ. നാസർ, സി.എ. ബിജു, വൈസ് പ്രസിഡന്റ് സിന്ധു മോഹൻ, സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബി. പവിത്രൻ, ജനറൽ സെക്രട്ടറിമാരായ ഷൈജു അമ്മാനപ്പാറ, ബഷീർ നാരാണിപ്പുഴ, നാഷനൽ സെക്രട്ടറി റിയാസ് ചെന്ത്രാപ്പിന്നി, എക്സിക്യൂട്ടിവ് അംഗം ഡോ. റെൻഷി രഞ്ജിത്ത്, സ്റ്റേറ്റ് സെക്രട്ടറി ആരിഷ് അബൂബക്കർ, എക്സിക്യുട്ടിവ് അംഗം ഉമേഷ് വെല്ലൂർ, ഇൻകാസ് ഭാരവാഹികളായ സി. മോഹൻദാസ്, ബഷീർ ചേറ്റുവ, അലാവുദ്ദീൻ അബൂബക്കർ, ബാബു പീതാംബരൻ, മധു നായർ, ഷഫീഖ്, ശ്രീജിത്ത് തുടങ്ങിയവർ സംബന്ധിച്ചു. ടൂർണമെന്റ് സമിതി കൺവീനർമാരായ ഷാഫി കെ.കെ, ഷാജഹാൻ സുൽത്താൻ, സുധീർ സലാഹു എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ആഷിഫ് വി.എ സ്വാഗതവും ട്രഷറർ മിസ്ബ യൂനുസ് നന്ദിയും പറഞ്ഞു.

