ഇൻകാസ് അൽ ഐൻ നവജ്വാല 2022
text_fieldsഅൽഐൻ ഇൻകാസ് സംസ്ഥാന കമ്മിറ്റി ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം
അൽഐൻ: ഇൻകാസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷവും ഏകദിന സമ്മർ ക്യാമ്പും 'നവജ്വാല 2022' ഇന്ത്യൻ സോഷ്യൽ സെന്റർ അൽഐനിൽ നടന്നു. ഇൻകാസ് അൽഐൻ ആക്ടിങ് പ്രസിഡന്റ് ഷമ്മാസ് കണ്ണൂർ അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് മുസ്തഫ മുബാറക് ഉദ്ഘാടനം ചെയ്തു. എന്റർടൈൻമെന്റ് കൺവീനർ പ്രദീപ് മോനി കാര്യപരിപാടികൾ അവതരിപ്പിച്ചു. ഐ.എസ്.സി ജനറൽ സെക്രട്ടറി പി.പി. മണികണ്ഠൻ, ട്രഷറർ സാദിഖ് ഇബ്രാഹിം, ഇൻകാസ് അൽഐൻ വൈസ് പ്രസിഡന്റ് സലിം വെഞ്ഞാറമൂട് എന്നിവർ സംസാരിച്ചു. ഇൻകാസ് അൽ ഐൻ ജനറൽ സെക്രട്ടറി സന്തോഷ് പയ്യന്നൂർ സ്വാഗതവും ട്രഷറർ അലിമോൻ നന്ദിയും അറിയിച്ചു. ഒരു ദിവസം നീണ്ടുനിന്ന പരിപാടിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ, ഗാനമേള, മാജിക് ഷോ, മോട്ടിവേഷൻ ക്ലാസ്, ആരോഗ്യ സംരക്ഷണ ക്ലാസ് തുടങ്ങിയവ ഉണ്ടായിരുന്നു.
അധ്യാപകർ, ഡോക്ടർമാർ, സാമൂഹികപ്രവർത്തകർ, തുടങ്ങിയ നിരവധി പേർ വിദ്യാർഥികളുമായി സംവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

