ഇൻകാസ് അൽഐൻ ഫുട്ബാൾ ടൂർണമെന്റ്
text_fieldsഇൻകാസ് അൽഐൻ സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച ചാമ്പ്യൻസ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിൽ പങ്കെടുത്തവർ
അൽഐൻ: ഇൻകാസ് അൽഐൻ സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച ചാമ്പ്യൻസ് ട്രോഫി ഫുട്ബാൾ ടൂർണമെന്റ് സീസൺ 3ൽ അൽഐൻ ഫാംസ് എഫ്.സി ചാമ്പ്യൻമാരായി. അൽ സബഹ് ഹസ്ട് ലേർസ് എഫ്.സിയും സക്സസ് പോയന്റ് കോളജ് എഫ്.സിയും രണ്ടാം സ്ഥാനവും ഫ്രന്റ്സ് ഓഫ് ഗ്രീൻ അൽഐൻ -ബിൻ മൂസ എഫ്.സി മൂന്നാം സ്ഥാനവും നേടി. മികച്ച കളിക്കാരനായി അഫ്സൽ, മികച്ച ഡിഫൻഡറായി ഹസീബ്, മികച്ച ഗോൾ കീപ്പർ ആയി മുഫീദ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
ഖത്തം അൽ ശിക് ല സ്പോർട്സ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 16 ടീമുകളാണ് മാറ്റുരച്ചത്. ഇൻകാസ് അൽഐൻ സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് സന്തോഷ് കുമാർ ടൂർണമെന്റ് ഉദ്ഘടാനം ചെയ്തു. ജനറൽ സെക്രട്ടറി സൈഫുദ്ദീൻ വയനാട് സ്വാഗതവും ട്രഷറർ ബെന്നി വർഗീസ് നന്ദിയും പറഞ്ഞു. സ്പോർട്സ് കൺവീനർ അൻസാർ കിനി, അൻസാർ വല്ലപ്പുഴ, ടി.കെ. ഷമീഹ് എന്നിവർ ടൂർണമെന്റിനു നേതൃത്വം നൽകി.
ഇൻകാസ് നേതാക്കൾ ആയ സലീം വെഞ്ഞാറമൂട്, മുസ്തഫ വട്ടപ്പറമ്പിൽ, ഹംസു പാവറട്ടി, അൻസാർ കിളിമാനൂർ, വി.ടി. അലിമോൻ, സാദിഖ് ഇബ്രാഹിം, മുജീബ് വളപ്പിൽ, ശരീഫ് തലക്കാട്, ജോബി കുര്യാക്കോസ്, രാജി മാത്യു, ഷിഹാബുദ്ദീൻ പാലക്കാട്, അബ്ദുൽ ജലീൽ, ഫൈസൽ ദമാൻ, കെ.വി. വിഷ്ണു, മുജീബ് റഹ്മാൻ, മുജീബ് സബ്ജൻ, വിഷ്ണു ആലപ്പുഴ, സാദിഖലി, മറ്റു സ്റ്റേറ്റ്, ജില്ല ഭാരവാഹികൾ എന്നിവർ ചേർന്ന് ടൂർണമെന്റ് നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

