ഇൻകാസ് അൽഐൻ കാർണിവൽ
text_fieldsഇൻകാസ് അൽഐൻ സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്രിസ്മസ്-പുതുവത്സരാഘോഷം
അൽഐൻ: ഇൻകാസ് അൽഐൻ സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്മസ്-പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കാർണിവൽ - 2025 സംഘടിപ്പിച്ചു .
അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടന്ന പരിപാടിയിൽ വിവിധ കലാപരിപാടികൾ, എക്സിബിഷൻ, നാടൻ ഭക്ഷണ സ്റ്റാളുകൾ, വിവിധ മത്സരങ്ങൾ, കാർണിവൽ പരേഡ്, സാംസ്കാരിക സദസ്സ് എന്നിവ കാർണിവലിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ഗായിക ഹർഷ ചന്ദ്രനും സംഘവും നയിച്ച ഗാനമേളയും വേദിയിൽ അരങ്ങേറി. അൽ തയിൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ ഇബ്രാഹിം അബ്ദുറഹിം കാർണിവൽ ഉദ്ഘാടനം ചെയ്തു.
ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലിം വെഞ്ഞാറമൂട് സ്വാഗതവും ട്രഷറർ ബെന്നി വർഗീസ് നന്ദിയും പറഞ്ഞു. റവ. ഫാ. സിബി ബേബി ക്രിസ്മസ് സ്നേഹ സന്ദേശം കൈമാറി.
ഇമ പ്രസിഡന്റ് ബിജിലി അനീഷ്, സുരേഷ്, സ്മിത രാജേഷ്, ഷമീഹ് ടി.കെ., ഫൈജി സമീർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ അൽഐനിലെ സംരംഭകർ, വിവിധ കലാകാരന്മാർ എന്നിവരെ ഇൻകാസ് അൽഐൻ സ്റ്റേറ്റ് കമ്മിറ്റി ആദരിച്ചു.
പ്രോഗ്രാം കോഓഡിനേറ്റർമാരായ സെയ്ഫുദ്ദിൻ വയനാട്, ബോബൻ സ്കറിയ, പ്രദീപ് മോനി, ഹംസു പാവറട്ടി, കിഫ ഇബ്രാഹിം, റെജി കൊട്ടാരക്കര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സ്റ്റേറ്റ്, ജില്ല കമ്മിറ്റി ഭാരവാഹികൾ സമ്മാനദാനം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

