ഇൻകാസ് അജ്മാൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
text_fieldsഅജ്മാൻ: ഇൻകാസ് അജ്മാൻ സ്റ്റേറ്റ് കമ്മിറ്റി ഓഫിസിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. യോഗത്തിൽ ഭരണഘടന രാജ്യത്തിന് നൽകിയിരിക്കുന്ന നാനാത്വത്തിൽ ഏകത്വം നേരിടുന്ന വെല്ലുവിളി എന്ന വിഷയത്തിൽ റഫീക് മാനംകണ്ടത്തിൽ സംസാരിച്ചു. ജനറൽ സെകട്ടറി ഗിവർഗീസ് പണിക്കർ രക്തസാക്ഷികളായ സ്വാതന്ത്ര്യസമര സേനാനികൾക്ക് പ്രണാമമർപ്പിച്ചു. ആക്ടിങ് പ്രസിഡന്റ് റഫീക് മാനംകണ്ടത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സെൽവറുദ്ദീൻ കോൺ ടെക്, ബാബു ഖാദർ, പാലക്കാട് ജില്ല പ്രസിഡന്റ് ഷാഹുൽ ഹമീദ്, കണ്ണൂർ ജില്ല പ്രസിഡന്റ് അലിയാർ കുട്ടി തുടങ്ങിയവര്‍ ആശംസകൾ അറിയിച്ചു. ട്രഷറർ അബ്ദുൽ സലാം നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

