ഇന്‍കാസ് അബൂദബി രാജീവ് ഗാന്ധി അനുസ്മരണം
text_fieldsഇന്‍കാസ് അബൂദബി സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണം
അബൂദബി: ഇന്‍കാസ് അബൂദബി രാജീവ് ഗാന്ധി അനുസ്മരണ പ്രസംഗമത്സരം സംഘടിപ്പിച്ചു. അമ്പതിലധികം കുട്ടികള്‍ രണ്ട് ഗ്രൂപ്പുകളിലായി നടത്തിയ മത്സരത്തില്‍, രാജീവ് ഗാന്ധിയുടെ ഭരണനേട്ടങ്ങളും വ്യക്തിപ്രഭാവവും ചര്‍ച്ചയായി. ചരിത്രത്തിന്റെ അപനിര്‍മിതിയുടെ കാലത്ത്, ചരിത്ര സത്യങ്ങള്‍ നിറംമങ്ങാതെ നിലനിര്‍ത്താന്‍ പുതുതലമുറയെ സജ്ജമാക്കുന്ന ശ്രമത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
അബൂദബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കല്‍ ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് അബൂദബി പ്രസിഡന്റ് എ.എം അന്‍സാര്‍ അധ്യക്ഷത വഹിച്ചു. ഇന്‍കാസ് കേന്ദ്ര കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് ബി. യേശുശീലന്‍, ജനറല്‍ സെക്രട്ടറി എം.യു. ഇര്‍ഷാദ്, ട്രഷറര്‍ സാബു അഗസ്റ്റിന്, സമാജം വൈസ് പ്രസിഡന്റ് ടി.എം നിസാര്‍, ജനറല്‍ സെക്രട്ടറി ടി.വി. സുരേഷ്കുമാര്‍, ഇന്‍കാസ് ജനറല്‍ സെക്രട്ടറി നൗഷാദ് ബഷീര്‍ എന്നിവർ സംസാരിച്ചു. ഇന്‍കാസ് സെക്രട്ടറി അനുപ ബാനര്‍ജി, വൈസ് പ്രസിഡന്റ് ഷാജഹാന് ഹൈദര്‍ അലി എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്കി. ഇന്‍കാസ് ജില്ല പ്രസിഡന്റുമാരായ രജീഷ് കോടോത്ത്, ഓസ്റ്റിന്‍, സംസ്ഥാന ഭാരവാഹികളായ അനില്‍ കുമാര്‍, അനീഷ് ഭാസി, എ.സി അലി, ബഷീര്‍ കെ.വി, മുഹമ്മദ് അലി, അനീഷ് ബാലകൃഷ്ണന്, ബിനു ബാനര്‍ജി, ഷിനോജ് കണ്ണൂര്‍, അനീഷ് മോന്, ഷഫീഖ് എന്നിവർ നേതൃത്വം നല്കി.
പ്രസംഗമത്സരത്തില്‍ 10-13 വയസ്സ് ഗ്രൂപ്പില്‍ അശാസ് ബഷീര്‍ ഒന്നാം സ്ഥാനവും, അന്നപൂര്‍ണ അഭിലാഷ് രണ്ടാം സ്ഥാനവും കാശിനാഥ് ഉണ്ണികൃഷ്ണന്, ആദിവ് അഷര്‍ലാല്‍ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 14 -17 വയസ്സ് ഗ്രൂപ്പില്‍ ഹാദിയ അന്‍സാര്‍ ഒന്നാം സ്ഥാനവും, വൈദര്ഷ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഡോ. ധനലക്ഷ്മി, ഡോ. ഹസീന ബീഗം, ഷീല ജയചന്ദ്രന് നായര്‍ എന്നിവര്‍ വിധികര്‍ത്താക്കളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

