ഐ.എൻ.സി പ്രവാസി എരമംഗലം കുടുംബസംഗമം
text_fieldsഐ.എൻ.സി പ്രവാസി എരമംഗലത്തിന്റെ ഒമ്പതാം വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ കുടുംബസംഗമം ബക്കർ കിളിയിൽ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ഐ.എൻ.സി പ്രവാസി എരമംഗലത്തിന്റെ ഒമ്പതാം വാർഷികത്തോട് അനുബന്ധിച്ച് ദുബൈ മാലിക് റസ്റ്റാറന്റിൽ ഫെബ്രുവരി 16ന് യു.എ.ഇ കുടുംബസംഗമം നടത്തി. വി.വി. റസാഖ് അധ്യക്ഷതവഹിച്ചു. സി.സി അലി സ്വാഗതം പറഞ്ഞു. രക്ഷാധികാരി ബക്കർ കിളിയിൽ ഉദ്ഘാടനം ചെയ്തു. റിഷാദ് പല്ലൂരയിൽ സംഘടനയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. ഇൻകാസ് ഭാരവാഹികളായി ഐ.എൻ.സി പ്രവാസി അംഗങ്ങളായ ബാബുരാജ് കാളിയത്തേൽ, വി.വി. റസാഖ്, ബഷീർ അദ്ധക്ക, സാദിഖ് എന്നിവരെ തെരഞ്ഞെടുത്തു.
ആയോധനകലക്ക് നൽകിയ സംഭാവനകൾക്ക് മുഹമ്മദ് സലീം, സി.കെ റസാഖ് എന്നിവരെയും സ്നേഹോപഹാരം നൽകി ആദരിച്ചു. ഐ.എൻ.സി പ്രവാസി സംഘടിപ്പിക്കുന്ന കിളിയിൽ ഖമറു മെമ്മോറിയൽ ബാഡ്മിന്റൺ ലീഗിന്റെ ലോഗോ പ്രകാശനം നസീർ കാളമ്പറമ്പിൽ നിർവഹിച്ചു. സംഗമത്തിന് ടി.പി അശറഫ്, മനോജ്, മഹ്റൂഫ് കുവപ്പുള്ളി, ഷിനോദ്, ബി.പി അശറഫ് എന്നിവർ ആശംസയർപ്പിച്ചു. ജിഷാർ കാണക്കോട്ട്, സലീഷ്, സജിത്ത്, സി.സി ഷാഫി എന്നിവർ നേതൃത്വം നൽകിയ സംഗമത്തിന് ബഷീർ അദ്ധക്ക നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

