Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅക്കാഫ്...

അക്കാഫ് ഇവന്‍റ്​സിന്‍റെ പുതിയ ഓഫിസ് ഉദ്‌ഘാടനം

text_fields
bookmark_border
അക്കാഫ് ഇവന്‍റ്​സിന്‍റെ പുതിയ ഓഫിസ് ഉദ്‌ഘാടനം
cancel
camera_alt

അക്കാഫ് ഇവന്‍റ്​സ്​ ഓഫിസിന്‍റെയും സാഹിത്യ വിഭാഗം, ലൈബ്രറി, ഡാൻസ് ക്ലബ് തുടങ്ങിയവയുടെയും ഉദ്​ഘാടന ചടങ്ങ്

ദുബൈ: യു.എ.ഇ.യിലെ ഏറ്റവും ബൃഹത്തായ കോളജ് അലുംനികളുടെ സംഗമസ്ഥാനമായ അക്കാഫ് ഇവന്‍റ്​സിന്‍റെ പുതിയ ഓഫിസ് എലൈറ്റ് ഗ്രൂപ്​ ചെയർമാൻ ആർ. ഹരികുമാർ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്‍റ്​ ചാൾസ് പോൾ അധ്യക്ഷത വഹിച്ചു. അക്കാഫ് ഇവന്‍റ്​സിന്‍റെ സാഹിത്യ വിഭാഗം ഉദ്‌ഘാടനം ഷാർജ ബുക്ക് അതോറിറ്റിയുടെയും, അന്താരാഷ്ട്ര ബുക്ക് ഫെയറിന്‍റെയും എക്സ്റ്റേണൽ അഫയേഴ്‌സ് എക്സിക്യൂട്ടീവ് പി.വി. മോഹൻകുമാർ നിർവഹിച്ചു. അക്കാഫ് ഇവന്റ്സ് ഒരുക്കിയ വായനശാലയുടെ ഉദ്‌ഘാടനം മലയാള മനോരമ ബ്യൂറോ ചീഫ് മിന്‍റു പി. ജേക്കബ് നിർവഹിച്ചു. ഡാൻസ് ക്ലബിന്‍റെ ഉദ്‌ഘാടനവും നടന്നു.

എം.സി.എ. നാസർ (മീഡിയ വൺ), ഖലീജ് ടൈംസ് അസോസിയേറ്റ് എഡിറ്റർ നസ്റീൻ അബ്ദുല്ല, ഷാബു കിളിത്തട്ടിൽ, അർഫാസ്, അനൂപ് കീച്ചേരി (യു.എ.ഇ. വാർത്ത), സാഹിത്യകാരൻ ഇ.കെ. ദിനേശൻ, അക്കാഫ് സാഹിത്യ വിഭാഗം ഉപദേശക സമിതി അംഗമായ ഗീതാമോഹൻ, സാദിഖ് കാവിൽ (മനോരമ ഓൺലൈൻ), സഹൽ മുഹമ്മദ്​ (ഏഷ്യാനെറ്റ് ന്യൂസ്), അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി.എസ്. ബിജു കുമാർ, വൈസ് ചെയർമാൻ അഡ്വ. ബക്കറലി, വൈസ് പ്രസിഡന്റ് അഡ്വ. ഹാഷിക് തൈക്കണ്ടി, സെക്രട്ടറി കെ.വി. മനോജ്‌, ജോ. സെക്രട്ടറി രഞ്ജിത്ത് കോടോത്ത്, ജോ. ട്രഷറർ ഷിബു മുഹമ്മദ്‌, കൾച്ചറൽ കൺവീനർ വി.സി. മനോജ്‌, അമീർ കല്ലട്ര, ഫിറോസ് അബ്ദുല്ല, ലേഡീസ് വിങ്​ ചെയർപേഴ്സൺ റാണി സുധീർ, പ്രസിഡന്‍റ്​ വിദ്യ പുതുശേരി, സെക്രട്ടറി രശ്മി ഐസക് എന്നിവർ സംസാരിച്ചു.

ദീപിക സുജിത്ത് (കോർഡിനേറ്റർ) , മഞ്ജു ശ്രീകുമാർ, സജ്‌ന അബ്ദുല്ല, റമൽ നാരായണൻ (ജോയിന്റ് കൺവീനർ) എന്നിവരടങ്ങുന്ന ലിറ്റററി ക്ലബ്​ ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി. അക്കാഫ് ചീഫ് കോഓർഡിനേറ്റർമാരായ അനൂപ് അനിൽ ദേവനും ശിവാങ്കിയും ചേർന്ന് പരിപാടികൾ നിയന്ത്രിച്ചു. ലിറ്റററി ക്ലബ് സെക്രട്ടറി അജിത് കണ്ടല്ലൂർ സ്വാഗതവും സാഹിത്യ വിഭാഗം കോഓർഡിനേറ്റർ ദീപിക സുജിത് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiinaugurationUAEAcaf Event
News Summary - Inauguration of the new office of Acaf Events
Next Story