‘മെയ്സ്’ അലുമ്നി ലേഡീസ് ക്ലബ് ഉദ്ഘാടനം
text_fieldsമെയ്സ് അലുമ്നി ലേഡീസ് ക്ലബ് അംഗങ്ങൾ
ദുബൈ: മാർ അത്തനേഷ്യസ് കോളജ് ഓഫ് എൻജിനീയറിങ് (മെയ്സ്) അലുമ്നി ലേഡീസ് ക്ലബ് ഉദ്ഘാടനം അകാഫ് ഹാളിൽ നടന്നു. ലേഡീസ് ക്ലബ് കൺവീനർ നന്ദിനി കൃഷ്ണൻ സ്വാഗതവും ഗ്രേസ് സിബി ജോസഫ് അധ്യക്ഷതയും വഹിച്ച ചടങ്ങിൽ വിശിഷ്ടാതിഥിയായ ആസ്റ്റർ ഹോസ്പിറ്റൽ ഗൈനക്കോളജിസ്റ്റ് ഡോ. അനിത സോഫിയ ബിജു ക്ലാസ് എടുത്തു. ലേഡീസ് ക്ലബ് അംഗങ്ങളായ ഷബ്ന റഫി, എലിസബത്ത് ജോർജ് എന്നിവർ സംസാരിച്ചു. മിനി കാവാലം നന്ദി പറഞ്ഞു.
തുടർന്ന് മെയ്സിലെ ലേഡി സംരംഭകർ അവരവരുടെ പ്രവർത്തന മേഖലയെ പറ്റിയും അതിൽ നിന്ന് ആർജിച്ചെടുത്ത അനുഭവ സമ്പത്തിനെ കുറിച്ചും പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

