ഇൻകാസ് ഷാർജ തൃശൂർ ജില്ല പ്രവർത്തന ഉദ്ഘാടനം
text_fieldsഇൻകാസ് ഷാർജ തൃശൂർ ജില്ല കമ്മിറ്റി പ്രവർത്തന ഉദ്ഘാടനം സനീഷ് കുമാർ ജോസഫ് എം.എൽ.എ നിർവഹിക്കുന്നു
ഷാർജ: ഇൻകാസ് ഷാർജ തൃശൂർ ജില്ല കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനവും മാപ്പിളപ്പാട്ട് മത്സരവും സംഘടിപ്പിച്ചു.
ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടന്ന പരിപാടി സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനംചെയ്തു. ഇൻകാസ് ഷാർജ തൃശൂർ ജില്ല കമ്മിറ്റി പ്രസിഡന്റ് ഷാന്റി തോമസിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഇൻകാസ് യു.എ.ഇ സെൻട്രൽ, സ്റ്റേറ്റ് കമ്മിറ്റി നേതാക്കൾ, ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി വി.എൻ. ബാബു സ്വാഗതവും മുഹമ്മദ് ജാബിർ, രഞ്ജൻ ജേക്കബ്, അഡ്വ. വൈ.എ. റഹിം, പ്രദീപ് നെന്മാറ, ഷാജി ജോൺ, എ.വി മധു, ചന്ദ്രപ്രകാശ് ഇടമന, നവാസ് തേക്കട, ഷാജി ലാൽ, റോയ്, അശോക്, ജയഹിന്ദ് മിഡിലീസ്റ്റ് റിപ്പോർട്ടർ എൽവിസ് ചുമ്മാർ എന്നിവർ ആശംസകൾ നേർന്നു.
മാപ്പിളപ്പാട്ട് മത്സരത്തിൽ നൗഷാദ് റാവുത്തർ ഒന്നാം സ്ഥാനം നേടി. ഏലിയാസ്, ദേവനന്ദ എന്നിവർ രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. ജില്ല കമ്മിറ്റി ട്രഷറർ സോമഗിരി നന്ദി പ്രകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

