വേൾഡ് മലയാളി കൗൺസിൽ ഫുജൈറ പ്രോവിൻസ് ഉദ്ഘാടനം
text_fieldsവേൾഡ് മലയാളി കൗൺസിലിൽ ഫുജൈറ പ്രോവിൻസിെൻറ ഉദ്ഘാടനച്ചടങ്ങ്
ഫുജൈറ: വേൾഡ് മലയാളി കൗൺസിലിെൻറ യു.എ.ഇയിലെ എട്ടാമത്തെ പ്രോവിൻസായ ഫുജൈറ പ്രോവിൻസിെൻറ ഉദ്ഘാടന ചടങ്ങ് വേൾഡ് മലയാളി കൗൺസിൽ അഡ്വൈസറി ബോർഡ് ചെയർമാൻ ഐസക് ജോൺ പട്ടാണിപറമ്പിൽ നിർവഹിച്ചു.
ഗ്ലോബൽ വി.പി അഡ്മിൻ സി.യു. മത്തായി, മിഡിലീസ്റ്റ് ചുമതലയുള്ള വി.പി. ചാൾസ് പോൾ എന്നിവർ ആശംസ നേർന്നു. മിഡിലീസ്റ്റ് പ്രസിഡൻറ് ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ജി. പ്രകാശ് ആദ്യ പ്രസിഡൻറായി ചുമതലയേറ്റു. ഡോ. മോനി കെ. വിനോദ് (അഡ്വൈസറി ബോർഡ് ചെയ.), സന്തോഷ് മാത്യു (ചെയ.), സജി ചെറിയാൻ (രക്ഷാധികാരി), സക്കീർ ഇബ്രാഹീം (സെക്ര.), സിറാജുദ്ദീൻ (ട്രഷ.), ലക്ഷ്മി പ്രകാശ് (വനിതാ വിങ് പ്രസിഡൻറ്) തുടങ്ങിയവർ ചുമതലയേറ്റു.
ജനറൽ സെക്രട്ടറി സന്തോഷ് കേട്ടേത്ത്, ട്രഷറർ രജീവ് കുമാർ, സെക്രട്ടറി ബിജു, ജോ. ട്രഷറർ വൈശാഖ്, വിവിധ പ്രോവിൻസുകളെ പ്രതിനിധാനംചെയ്ത് വർഗീസ് പനക്കൽ, സവാൻകുട്ടി, കെ.പി. വിജയൻ, മോഹൻ കാവാലം, ഇഗ്നേഷ്യസ്, ചാക്കോ ഊളക്കാടൻ, സക്കീർ ഹുസൈൻ, ജൂഡിൻ ഫെർണാണ്ടസ്, അനിൽകുമാർ, വനിതാ ഭാരവാഹികളായ എസ്താർ ഐസക്, ജാനറ്റ് വർഗീസ്, മിഡിലീസ്റ്റ് മീഡിയ ഫോറം ചെയർമാൻ വി.എസ്. ബിജുകുമാർ എന്നിവർ സംസാരിച്ചു.

