പ്രവർത്തനോദ്ഘാടനവും അനുമോദന സമ്മേളനവും
text_fieldsറാസൽഖൈമ: റാക് സെന്റ് തോമസ് മാർത്തോമാ പാരിഷ് മിഷൻ 2026-2027 വർഷത്തെ പ്രവർത്തനോദ്ഘാടനവും 10,12 ക്ലാസിൽ വിജയം നേടിയവരെയും അഖിലേന്ത്യ നീറ്റ് പരീക്ഷയിൽ വിജയം നേടിയ സിറിൽ ജോസഫ് ജോണിനെ ആദരിക്കൽ ചടങ്ങും നടന്നു. ഇടവക വികാരി ഫാ. ഷിജു ഫിലിപ്പിന്‍റെ അധ്യക്ഷതയിൽ വർഗീസ് പാപ്പച്ചൻ ഉദ്ഘാടനം നിർവഹിച്ചു. ജെഫിൻ ജോ. മാത്യു പ്രവർത്തനരൂപരേഖ അവതരിപ്പിച്ചു. എബി പി. തോമസ്, സൂരജ് ജോൺ, ഹെൽന തങ്കം എന്നിവർ സംസാരിച്ചു. വിജി എബ്രഹാം, ലിബി സ്റ്റാൻലി, ഷീബ രാജു എന്നിവർ പ്രാർഥനക്ക് നേതൃത്വം നൽകി.
സെക്രട്ടറി ഷാജി തോമസ് സ്വാഗതവും വർഗീസ് ജോർജ് നന്ദിയും പറഞ്ഞു. ഗായകസംഘത്തിന്റെയും റാക് യൂത്ത്സിന്റെയും സാം സ്‌കറിയ, നോയൽ നോഹ എന്നിവരുടെയും ഗാന ശുശ്രൂഷയും ഉണ്ടായിരുന്നു. റോയ്സ് കാപ്പിയുഴത്തിൽ, ജോളി കോശി മാമ്മൻ, സ്റ്റാൻലി വർഗീസ്, തോമസ് വർഗീസ്, ബിനുമോൻ രാജു, സുനിൽ നൈനാൻ ജിൻസി വിജി, ലിജോ ജോൺ, ദിയ മറിയം ഷാജി, മിഷേൽ മറിയ എബ്രഹാം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

