പൊതു-സ്വകാര്യ മേഖലയിൽ പെരുന്നാൾ അവധി 30 മുതൽ
text_fieldsദുബൈ: യു.എ.ഇയിലെ ഫെഡറല്‍ സർക്കാർ, സ്വകാര്യ മേഖല ജീവനക്കാർക്ക് ഏപ്രിൽ 30 മുതൽ ഈദുല്‍ ഫിത്ര് അവധി. റമദാന് 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെയായിരിക്കും അവധിയെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇതനുസരിച്ച് മേയ് ഒന്നിനാണ് പെരുന്നാളെങ്കിൽ മൂന്ന് വരെയും രണ്ടിനാണെങ്കിൽ നാല് വരെയും അവധി ലഭിക്കും. ഇതോടെ ജീവനക്കാർക്ക് നാലോ അഞ്ചോ ദിവസം അവധി ദിനങ്ങൾ ലഭിക്കുമെന്ന് ഉറപ്പായി.
ഈദുല്‍ ഫിത്ര് മേയ് രണ്ടിനായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാസപ്പിറവി റമദാൻ 29ന് കാണാനുള്ള സാധ്യത കുറവാണെന്നാണ് ജ്യോതിശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അങ്ങനെയെങ്കിൽ അഞ്ചുദിവസത്തെ അവധി ജീവനക്കാർക്ക് ലഭിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

